നിർഭയ കേസിൽ നീതി; നാലു പ്രതികളെയും തൂക്കിലേറ്റി

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളായ അക്ഷയ്​ ഠാകുർ (31), പവൻ ഗുപ്​ത (25), വിനയ്​ ശർമ (26) , മുകേഷ്​ സിങ്​ (32) എന്നിവരെ തൂക്കിലേറ്റി. വെള്ളിയാഴ്​ച കാലത്ത്​ 5.30ന്​ തിഹാർ ജയിൽ സമുച്ചയത്തിലെ മൂന്നാം നമ്പർ സെല ്ലിന് സമീപത്ത് ഒരുക്കിയ തൂക്കുമരത്തിലാണ് നാലു പേരുടെയും ശിക്ഷ നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയതോടെ ഏഴു വർഷ വും നാലു മാസവും നീണ്ട നിയമപോരാട്ടത്തിനാണ് അന്ത്യമായത്.

തങ്ങളിൽ ഒരാളുടെ ദയാഹരജി ഇപ്പോഴും പരിഗണിച്ചിട്ടി ല്ലെന്നും വധശിക്ഷ തടയണമെന്നും ആവശ്യപ്പെട്ട് പ്രതികളായ അക്ഷയ്​ ഠാകുർ, പവൻ ഗുപ്​ത, വിനയ്​ ശർമ എന്നിവർ സമർപ്പിച് ച ഹരജികൾ കോടതികൾ തള്ളിയതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയത്. വിചാരണ കോടതി ഹരജി തള്ളിയതോടെ പ്രതികളുടെ അഭിഭാ ഷകൻ രാത്രിയിൽ തന്നെ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. തുടർന്ന് ഹൈകോടതിയും പുലർച്ചെ മൂന്നു മണിയോടെ സുപ്രീംകോടതിയും പ്രതികളുടെ ആവശ്യം തള്ളകുകയായിരുന്നു. നേരത്തെ, പ്രതികൾ സമർപ്പിച്ച ദയാഹരജികൾ രാഷ്​ട്രപതി തള്ളിയിരുന്നു.

വധശിക്ഷ നടപ്പാക്കി അര മണിക്കൂറിന് ശേഷം ആറു മണിയോടെ നാലു മൃതദേഹങ്ങളും കഴുമരത്തിൽ നിന്ന് നീക്കി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ ഡൽഹി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറാൻ തീരുമാനിച്ചിട്ടുണ്ട്.

2012 ഡിസംബർ 16ന്​ രാത്രിയാണ്​ 23 വയസുള്ള യുവതിയെ പ്രതികൾ ഡൽഹിയിലെ ഓടുന്ന ബസിൽ ക്രൂര ബലാത്സംഗത്തിനിരയാക്കി വഴിയിൽ തള്ളിയത്​. ഫിസിയോതെറപ്പി പരിശീലനം നേടുന്ന പെൺകുട്ടി ആൺ സുഹൃത്തിനൊപ്പമാണ് മുനിർക എന്ന സ്​ഥലത്തു നിന്ന്​​ ബസിൽ കയറിയത്​. തുടർന്ന്​ ഡ്രൈവർ ഉൾപ്പെടെ ബസിലുണ്ടായിരുന്ന ആറുപേരും യുവതി​െയ ബലാത്സംഗം ചെയ്യുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്​തു.

11 ദിവസത്തിനു ശേഷം പെൺകുട്ടിയെ വിദഗ്​ധ ചികിത്സക്കായി സിംഗപ്പൂരി​െല ആശുപത്രിയിലേക്ക്​ കൊണ്ടു പോയെങ്കിലും രണ്ടു ദിവസത്തിനു ശേഷം മരണത്തിന്​ കീഴടങ്ങി. ആറു പ്രതികളിൽ ഒരാളായ രാംസിങ്​ 2013ൽ പൊലീസ്​ കസ്​റ്റഡിയിൽ മരിച്ചു. മറ്റൊരു പ്രതി പ്രായപൂർത്തിയാകാത്ത ആളായിരുന്നു. ഇയാളെ അതിവേഗ കോടതി വിധി പ്രകാരം​ മൂന്നു​ വർഷം പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ പാർപ്പിക്കുന്ന കേന്ദ്രത്തിലാക്കി.

2013 സെപ്​റ്റംബർ 10ന്​ ശേഷിക്കുന്ന നാലു പേർ സംഭവത്തിൽ കുറ്റക്കാരാണെന്ന്​ കണ്ടെത്തുകയും മൂന്നു ദിവസത്തിനു​ ശേഷം ഇവർക്ക്​ വധശിക്ഷ വിധിക്കുകയും ചെയ്​തു.

ബലാത്സംഗം നടക്കു​േമ്പാൾ തനിക്ക്​ പ്രായപൂർത്തിയായിരുന്നില്ലെന്നു​ കാണിച്ച്​ സമർപ്പിച്ച ഹരജി തള്ളിയതിനെതിരെ പവൻ ഗുപ്​ത നൽകിയ തിരുത്തൽ ഹരജിയും വ്യാഴാഴ്​ച ജസ്​റ്റിസ്​ എൻ.വി. രമണ അധ്യക്ഷനായ ആറംഗ സുപ്രീംകോടതി ബെഞ്ച് തള്ളിയിരുന്നു. കുറ്റകൃത്യം നടക്കു​േമ്പാൾ താൻ ഡൽഹിയിൽ ഉണ്ടായിരു​ന്നില്ലെന്ന് കാണിച്ച്​ മുകേഷ്​ സിങ്​ നൽകിയ ഹരജി സുപ്രീംകോടതിയും തള്ളിയിരുന്നു. മുകേഷ്​ സിങ്​ സമർപ്പിച്ച ഹരജി ഡൽഹി കോടതി തള്ളിയത്​ ചോദ്യംചെയ്​താണ്​ ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്​.

Tags:    
News Summary - Nirbhaya Case: Four death row convicts have been hanged at Tihar jail -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.