ന്യൂഡൽഹി: മരണക്കയറിൽനിന്ന് രക്ഷപ്പെടാൻ നിർഭയ കേസ് പ്രതികൾ ഹരജിയുമായി അവസാ നനിമിഷവും കോടതിയിൽ. തങ്ങളിൽ ഒരാളുടെ ദയാ ഹരജി ഇപ്പോഴും പരിഗണിച് ചിട്ടില്ലെന്നുകാണിച്ച് അക്ഷയ് ഠാകുർ, പവൻ ഗുപ്ത, വിനയ് ശർമ എന്നി വർ സമർപ്പിച്ച ഹരജി അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണ തള്ളി. അക്ഷയും പവനും നൽകിയ രണ്ടാമത്തെ ദയാഹരജികൾ ആദ്യഹരജി കൃത്യമായി പരിഗണിച്ചതാണെന്ന കാര്യം ചൂണ്ടിക്കാട്ടി തള്ളിയതാണെന്ന് പബ്ലിക് േപ്രാസിക്യൂട്ടർ ഇർഫാൻ അഹ്മദ് കോടതിയിൽ പറഞ്ഞു.
എല്ലാവർക്കും സാധ്യമായ നിയമ ആനുകൂല്യങ്ങളെല്ലാം കിട്ടിക്കഴിഞ്ഞു. ഇവർക്കു വേണമെങ്കിൽ 100 ഹരജികൾ നൽകാം. പക്ഷേ, അതൊന്നും നിയമപരിരക്ഷക്ക് ഉതകുന്നവയാകില്ല. പ്രതികളുടെ അഭിഭാഷകൻ എ.പി.സിങ് തെറ്റായ വിവരങ്ങളാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അക്ഷയിെൻറ ഭാര്യ ബിഹാർ കോടതിയിൽ വിവാഹമോചന ഹരജി നൽകിയ കാര്യം എ.പി. സിങ് സൂചിപ്പിച്ചു. മറ്റു പരാതികൾ നിലവിലുള്ള കേസിെൻറ പരിധിയിൽ വരുന്നതല്ലെന്ന് പബ്ലിക് േപ്രാസിക്യൂട്ടർ വാദിച്ചു.
ബലാത്സംഗം നടക്കുേമ്പാൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നു കാണിച്ച് സമർപ്പിച്ച ഹരജി തള്ളിയതിനെതിരെ പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹരജിയും സുപ്രീംകോടതി വ്യാഴാഴ്ച തള്ളി. ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ആറംഗ ബെഞ്ചാണ് തീരുമാനമെടുത്തത്. നേരിട്ട് വാദം കേൾക്കണമെന്ന പവൻ ഗുപ്തയുടെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
മുകേഷ് സിങ് നൽകിയ ഹരജി സുപ്രീംകോടതിയും തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുേമ്പാൾ താൻ ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്നുകാണിച്ച് സമർപ്പിച്ച ഹരജി ഡൽഹി കോടതി തള്ളിയത് ചോദ്യംചെയ്താണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്.
അതിനിടെ, പ്രതി അക്ഷയ് സിങ്ങിെൻറ ഭാര്യ പുനീത ദേവി നൽകിയ വിവാഹമോചന ഹരജി ബിഹാറിലെ ഔറംഗാബാദ് കോടതി മാർച്ച് 24ലേക്ക് മാറ്റി. താൻ ബലാത്സംഗക്കാരെൻറ വിധവ എന്നപേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നുകാണിച്ചാണ് ഇവർ കഴിഞ്ഞ ദിവസം കുടുംബക്കോടതിയെ സമീപിച്ചത്. അക്ഷയ് സിങ്ങിനെ അവസാനമായി കാണാൻ പരാതിക്കാരി ഡൽഹിക്കുപോെയന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് കേസ് നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.