രാജ്യത്ത് വലിയ പ്രതിഷേധത്തിനും രാഷ്ട്രീയ പ്രത്യാഘാതത്തിനും വഴിവെച്ചതാണ് നിർഭയ കേസ്. നാലു പ്രതികളെ തൂക്ക ിലേറ്റിയതോടെ ഏഴു വർഷവും നാലു മാസവും നീണ്ട നിയമപോരാട്ടത്തിനാണ് അന്ത്യമായത്. കേസിന്റെ നാൾ വഴിയിലൂടെ...
2012 ഡിസംബർ 16: പാരാമെഡിക്കൽ വിദ്യാർഥിനി സ്വകാര്യ ബസിൽ കൂട്ടബലാത്സംഗത്തിനിരയായി . സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു.
ഡിസം. 17: പ്രതികൾക്കെതിരെ കടുത് ത നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. പൊലീസ് നാല് പ്രതികളെ തിരിച്ചറിഞ്ഞു -ബസ ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത.
ഡിസം. 18: പ്രതികൾ അറസ ്റ്റിൽ.
ഡിസം. 21: ആറാം പ്രതി അക്ഷയ് ഠാകുർ അറസ്റ്റിൽ.
ഡിസം. 25: പെൺകുട്ടിയു ടെ നില ഗുരുതരമായി.
ഡിസം. 26: ഹൃദയാഘാതത്തെ തുടർന്ന് പെൺകുട്ടിയെ സിംഗപ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
ഡിസം. 29: പെൺകുട്ടി മരിച്ചു. പൊലീസ് കൊലക്കുറ്റത്തിനും കേസെടുത്തു.
2013 ജനുവരി 2: ലൈംഗിക പീഡനക്കേസുകളുടെ വിചാരണക്കായി അതിവേഗ കോടതി.
ജനു. 3: പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത ഒരാളൊഴികെ മറ്റ് അഞ്ചുപേർക്കെതിരെ കൊലപാതകം, കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.
ഫെബ്രുവരി 28: പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റം ചുമത്തി.
മാർച്ച് 11: രാം സിങ് തിഹാർ ജയിലിൽ ജീവനൊടുക്കി.
മാർച്ച് 22: വിചാരണ നടപടി റിപ്പോർട്ട് ചെയ്യാൻ ഡൽഹി ൈഹകോടതി ദേശീയ മാധ്യമങ്ങൾക്ക് അനുമതി നൽകി.
ആഗസ്റ്റ് 31: കുട്ടിക്കുറ്റവാളിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മൂന്നുവർഷം നല്ലനടപ്പിന് ശിക്ഷിച്ചു.
സെപ്റ്റം. 13: മുകേഷ്, വിനയ്, അക്ഷയ്, പവൻ എന്നീ നാലു പ്രതികൾക്കും വധശിക്ഷ.
2014 മാർച്ച് 13: ഹൈകോടതി വധശിക്ഷ ശരിവെച്ചു.
മാർച്ച് 15: വധശിക്ഷ നടപ്പാക്കുന്നതിൽ സുപ്രീംകോടതി സ്റ്റേ.
2017 മേയ് 5: അപൂർവങ്ങളിൽ അപൂർവ കേസാണെന്ന് നിരീക്ഷിച്ച് നാലു പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു.
2018 ജൂലൈ 10: പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
2019 ഡിസംബർ 10
നിർഭയയെ കൂട്ടബലാത്സംഗം ചെയ്ത് കൊലെപ്പടുത്തിയ കേസിൽ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതി അക്ഷയ് കുമാർ സിങ് സുപ്രീംകോടതിയിൽ ഹരജി നൽകി.
ഡിസംബർ 18
നിർഭയ കൂട്ട ബലാത്സംഗ കേസിലെ നാലു പ്രതികളും കഴുമരത്തിലേക്ക്. വധശിക്ഷ വിധിക്കപ്പെട്ട പ്രതി അക്ഷയ് കുമാർ സിങ്ങിെൻറ പുനഃപരിശോധന ഹരജി ജസ്റ്റിസ് ആർ. ഭാനുമതിയുടെ ബെഞ്ച് തള്ളി.
2020 ജനുവരി 22
പ്രതികളെ തൂക്കിലേറ്റണമെന്ന് പട്യാല ഹൗസ് കോടതിയുടെ ആദ്യ മരണ വാറന്റ്
ഫെബ്രുവരി 1
പ്രതികളെ തൂക്കിലേറ്റണമെന്ന് പട്യാല ഹൗസ് കോടതിയുടെ രണ്ടാമത്തെ മരണ വാറന്റ്
മാർച്ച് 3
പ്രതികളെ തൂക്കിലേറ്റണമെന്ന് പട്യാല ഹൗസ് കോടതിയുടെ മൂന്നാമത്തെ മരണ വാറന്റ്
മാർച്ച് 17
കുറ്റകൃത്യം നടന്ന ദിവസം ഡൽഹിയിൽ ഉണ്ടായിരുന്നില്ലെന്ന് നിർഭയ കേസ് പ്രതി മുകേഷ് സിങ്
2020 മാർച്ച് 19
വധശിക്ഷക്ക് സ്റ്റേയില്ല; മുഴുവൻ പ്രതികളെയും വെള്ളിയാഴ്ച തൂക്കിലേറ്റും
മാർച്ച് 19 വൈകീട്ട് 9.00
വധശിക്ഷ നടപ്പിലാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ പ്രതികൾ ഡൽഹി ഹൈകോടതിയിൽ ഹരജി നൽകി. നാലു പേരിൽ മൂന്ന് പ്രതികളാണ് വധശിക്ഷ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച വിചാരണ കോടതിയുടെ വിധിക്കെതിരെ ഹരജി നൽകിയത്.
മാർച്ച് 19 രാത്രി 10.00
പുതിയ വാദങ്ങൾ അവതരിപ്പിക്കാൻ പ്രതികളുടെ അഭിഭാഷകന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി ഹരജികൾ തള്ളി
2020 മാർച്ച് 20 പുലർച്ചെ 2.30
ഡൽഹി ഹൈകോടതി ഹരജി തള്ളിയതോടെ 2.30ന് പ്രതികൾ സുപ്രീകോടതിയെ സമീപിച്ചു.
2020 മാർച്ച് 20 പുലർച്ചെ 3.30
പ്രതികളുടെ വാദം തള്ളിയ സുപ്രീംകോടതി ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ച് പുലർച്ചെ 3.30ന് അന്തിമ വിധി പുറപ്പെടുവിച്ചു
2020 മാർച്ച് 20 പുലർച്ചെ 5.30
ഏഴു വർഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം നാലു പ്രതികളെയും തിഹാർ ജയിലിൽ തൂക്കിലേറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.