ന്യൂഡൽഹി: നിർഭയ കൂട്ടബലാത്സംഗ, കൊലപാതക കേസിൽ കോടതി വധശിക്ഷക്ക് വിധിച്ച നാല് പ്രതികളിലൊരാളായ പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹരജി സുപ്രീംകോടതി തള്ളി.
കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന വാദമുയർത്തി വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പട്ട് പവൻ ഗുപ്ത നൽകിയ പുനഃപരിശോധനാ ഹരജി കോടതി നേരത്തേ തള്ളിയിരുന്നു. തുടർന്ന് നൽകിയ തിരുത്തൽ ഹരജിയാണ് സുപ്രീംകോടതി ഇന്ന് തള്ളിയത്.
പ്രതികൾക്ക് കോടതി നിരവധി അവസരങ്ങൾ നൽകിയെന്നും വധശിക്ഷക്ക് തൊട്ടുമുമ്പ് എന്തെങ്കിലും ഉയർത്തിക്കൊണ്ട് വന്ന് അത് മാറ്റിവെപ്പിക്കുകയാണ് ചെയ്യുന്നതെന്നും നിർഭയയുടെ മാതാവ് പറഞ്ഞു. ഇപ്പോൾ, നമ്മുടെ കോടതികൾക്ക് പ്രതികളുടെ തന്ത്രങ്ങളെക്കുറിച്ച് അറിയാമെന്നും നിർഭയക്ക് നാളെ നീതി ലഭിക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 5.30നാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.