ന്യൂഡൽഹി: നിർഭയ കേസിലെ പ്രതി വിനയ് ശർമ ജയിൽ സെല്ലിലെ ചുവരിൽ സ്വയം തലയിടിച്ച് പര ിക്കേൽപിച്ചു. തിഹാറിലെ മൂന്നാം നമ്പർ ജയിലിൽ ഞായറാഴ്ച ഉച്ചക്കാണ് സംഭവം. സുരക്ഷാ ജീ വനക്കാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഉടനെ ഡോക്ടറെ വിവരം അറിയിച്ചു. നിസ്സാ ര പരിക്കേറ്റ ഇയാൾക്ക് ജയിലിനകത്തുതന്നെ ചികിത്സ നൽകി.
മറ്റു മൂന്നു പ്രതികളിൽന ിന്ന് വ്യത്യസ്തമായി വിനയ് ശർമ കുറച്ചുദിവസങ്ങളായി അസ്വസ്ഥത പ്രകടിപ്പിക്കുന ്നതായി ജയിൽ അധികൃതർ വ്യക്തമാക്കി. ഭക്ഷണം കഴിക്കാനും മടി കാണിക്കുന്നു. കേസിലെ നാല് പ് രതികളുടെയും വധശിക്ഷ മാർച്ച് മൂന്നിന് രാവിലെ ആറുമണിക്ക് നടപ്പാക്കാൻ ഡൽഹി കോടതി ഉത്തരവിട്ടിരുന്നു.
തനിക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന വിനയ് ശർമയുടെ ഹരജിയിൽ ഡൽഹി കോടതി തിഹാർ ജയിൽ അധികാരികളുടെ വിശദീകരണം തേടി. മനോരോഗത്തിനും തലക്കും കൈക്കുമേറ്റ പരിക്കിനുമാണ് ചികിത്സ ആവശ്യപ്പെട്ടത്. വിനയ് ശർമയുടെ മനോനില തകരാറിലായതായി ഇയാളുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇക്കാരണത്താൽ വധശിക്ഷ നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇയാളുടെ മനോനിലയിൽ പ്രശ്നമില്ലെന്ന് വ്യക്തമാക്കിയതിെൻറ അടിസ്ഥാനത്തിൽ ഹരജി തള്ളിയ കാര്യം കോടതി ചൂണ്ടിക്കാട്ടി. വധശിക്ഷ നടപ്പാക്കേണ്ട ദിവസം അടുത്തുവരുന്ന സാഹചര്യത്തിൽ വ്യത്യസ്ത സെല്ലുകളിൽ കഴിയുന്ന പ്രതികളെ സ്ഥിരമായി വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്ന് അധികൃതർ വിശദീകരിച്ചു.
അതിനിടെ, മറ്റൊരു കേസിലെ കുറ്റവാളികൾക്ക് സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള 60 ദിവസത്തെ സമയപരിധി തീരും മുമ്പ് മരണവാറൻറ് പുറപ്പെടുവിച്ച വിചാരണ കോടതി വിധി ചോദ്യംചെയ്ത് സുപ്രീംകോടതി. ബലാത്സംഗ, കൊലപാതക കേസുകളിൽ അനിൽ സുരേന്ദ്ര സിങ് യാദവ് എന്നയാൾക്കെതിരെ ഗുജറാത്ത് സെഷൻസ് കോടതി പുറപ്പെടുവിച്ച മരണ വാറൻറ് കോടതി സ്റ്റേ ചെയ്തു.
അപ്പീൽ നൽകാനുള്ള സമയപരിധി തീരുന്നതിന് മുമ്പ് മരണവാറൻറ് പുറപ്പെടുവിക്കരുതെന്ന 2015ലെ വിധിയും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി ഇങ്ങനെ മരണ വാറൻറ് പുറപ്പെടുവിക്കുന്നതിെൻറ കാരണം വ്യക്തമാക്കാൻ കോടതി സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ സഹായം തേടി. നിയമം അവഗണിക്കപ്പെടുന്ന സാഹചര്യം ജഡ്ജിമാർ ഒഴിവാക്കേണ്ടതാണെന്ന് അദ്ദേഹം മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.