ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന നാലു പ്രതികൾക്കും അന്ത്യാഭിലാഷം ആരാഞ്ഞുകൊണ്ട് നോട്ടീസ് നൽകി ജയിൽ അധികൃതർ. തിഹാർ ജയിലിൽ കഴിയുന്ന മുകേഷ് സിങ്, വിനയ് ശർമ, അക്ഷയ് കുമാർ, പവൻ കുമാർ എന്നിവരെ ഫെബ്രുവരി ഒ ന്നിനാണ് തൂക്കിലേറ്റുക. അതിന് മുമ്പ് കുടുംബാംഗങ്ങളെ കാണേണ്ടതുണ്ടോ, സ്വത്ത് കൈമാറ്റം ആഗ്രഹിക്കുന്നുണ്ട ോ തുടങ്ങിയ കാര്യങ്ങളാണ് ജയിൽ അധികൃതർ ആരാഞ്ഞത്. എന്നാൽ ചോദ്യങ്ങൾക്ക് നാലുപേരും മറുപടി നൽകിയിട്ടില്ല.
ജയിൽചട്ട പ്രകാരം വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് തിഹാർ ജയിൽ അധികൃതർ തുടക്കം കുറിച്ചിരിക്കുന്നത്. പ്രതികൾക്ക് പ്രാർഥന നടത്താൻ പുരോഹിതനെ ആവശ്യമുണ്ടോയെന്നും ആരായും.
വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കുറ്റവാളി ആവശ്യപ്പെട്ടാൽ കുടുംബാംഗങ്ങളെ കാണാൻ അനുമതി നൽകണമെന്നതാണ് നിയമം. അവരുടെ സ്വത്ത്വകകൾ ആർക്ക് കൈമാറണമെന്ന് അറിയിക്കാനുള്ള അവകാശവുമുണ്ട്. എന്നാൽ വധശിക്ഷ നീട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികൾ.
കേസിലെ നാല് പ്രതികളുടെയും വധശിക്ഷ 22ന് നടപ്പാക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, മുകേഷ് സിങ് ദയാഹരജി സമർപ്പിച്ചതിനെ തുടർന്ന് ഇത് നീട്ടിവെച്ചു. ഇയാളുടെ ദയാഹരി രാഷ്ട്രപതി തള്ളിയതോടെയാണ് പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ പുതിയ വാറണ്ട് പുറപ്പെടുവിച്ചത്.
2012 ഡിസംബറിൽ തെക്കൻ ഡൽഹിയിൽ പാരാമെഡിക്കൽ വിദ്യാർഥിനിയെ ഓടുന്ന ബസിൽ ആറംഗ സംഘം ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ശേഷം ബസിന് പുറത്തേക്കെറിഞ്ഞു. അതിഗുരുതര പരിക്കുകളേറ്റ യുവതി 12 ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി. പ്രതികളിലൊരാളായ രാം സിങ് വിചാരണക്കിടെ തിഹാർ ജയിലിൽ തൂങ്ങിമരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.