നിർഭയ: വീണ്ടും ദയാഹരജി സമർപ്പിച്ച്​ അക്ഷയ്​ കുമാർ സിങ്​

ന്യൂഡൽഹി: നിർഭയ കേസ്​ പ്രതിയായ അക്ഷയ് കുമാർ​ സിങ്​ രാഷ്​ട്രപതിക്ക്​ മുമ്പാകെ വീണ്ടും ദയാഹരജി സമർപ്പിച്ചു. ശന ിയാഴ്​ചയാണ്​ അക്ഷയ്​ ദയാഹരജിയുമായി രാഷ്​ട്രപതിയെ സമീപിച്ചത്​. വസ്​തുതകൾ പരിശോധിക്കാതെയാണ്​ രാഷ്​ട്രപതി ദയ ാഹരജി തള്ളിയതെന്നാണ്​ അക്ഷയ്​ കുമാറിൻെറ വാദം.

അതേസമയം, മാർച്ച്​ മൂന്നിന്​ വധശിക്ഷ നടപ്പാക്കുന്നത്​ തടയണമെന്ന്​ ആവശ്യപ്പെട്ട്​ മറ്റൊരു ഹരജി പ്രതികളായ അക്ഷയ്​ കുമാറും പവൻ ഗുപ്​തയും ചേർന്ന്​ ഡൽഹി ഹൈകോടതിയിൽ നൽകിയിട്ടുണ്ട്​. അക്ഷയ്​ കുമാർ ദയാഹരജിയും പവൻ ഗുപ്​ത സുപ്രീംകോടതിയിൽ തിരുത്തൽ ഹരജിയും നൽകിയിരിക്കുന്ന സാഹചര്യത്തിൽ വധശിക്ഷ തടയണമെന്നാണ്​ പ്രതികളുടെ ആവശ്യം. ഈ ഹരജി തിങ്കളാഴ്​ചയാണ്​ ഡൽഹി ഹൈകോടതി പരിഗണിക്കുന്നത്​.

കേസിലെ മറ്റ്​ മൂന്ന്​ പ്രതികളും നേരത്തെ സുപ്രീംകോടതിയിൽ തിരുത്തൽ ഹരജി സമർപ്പിച്ചിരുന്നു. എന്നാൽ, മൂന്ന്​ പേരുടെയും ഹരജികൾ കോടതി തള്ളിയിരുന്നു. മാർച്ച്​ മൂന്നിന്​ വധശിക്ഷ നടപ്പാക്കാനാണ് ഇപ്പോൾ​ തീരുമാനിച്ചിരിക്കുന്നത്​.

Tags:    
News Summary - Nirbhaya gang rape convict Akshay files mercy petition-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.