ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട നാലു പ്രതികളിൽ രണ്ടു പേർ നൽകി യ തിരുത്തൽ ഹരജി സുപ്രീംകോടതി തള്ളി.
വിനയ് ശർമ (26), മുകേഷ്കുമാർ (32) എന്നിവരുടെ ഹര ജികളാണ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് തള്ളിയത്. ഇതോ ടെ, പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള നിയമതടസ്സങ്ങൾ നീങ്ങി. അതേസമയം, തിരുത്തൽ ഹ രജി തള്ളിയതിന് പിന്നാലെ മുകേഷ് കുമാർ, രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാഹരജി നൽകി. രാഷ്ട്രപതി ദയാഹരജി പരിഗണിച്ചില്ലെങ്കിൽ ശിക്ഷ നടപ്പാക്കും. രണ്ടു പ്രതികളും ജനുവരി ഒമ്പതിനാണ് തിരുത്തൽ ഹരജി നൽകിയത്. നാലു പ്രതികളെയും ജനുവരി 22ന് രാവിലെ ഏഴിന് തിഹാർ ജയിലിൽ തൂക്കിലേറ്റണമെന്ന് ഡൽഹി കോടതി ജനുവരി ഏഴിന് മരണ വാറൻറ് പുറപ്പെടുവിച്ചിരുന്നു.
കേസിലെ മറ്റു രണ്ടു പ്രതികളായ അക്ഷയ്കുമാർ സിങ് (31), പവൻ ഗുപ്ത (25) എന്നിവർ തിരുത്തൽ ഹരജി സമർപ്പിച്ചിരുന്നില്ല. പ്രതികളുടെ പുനഃപരിശോധന ഹരജി സുപ്രീംകോടതി 2018 ജൂലൈ ഒമ്പതിന് തള്ളിയിരുന്നു.
അതേസമയം, പ്രതികളെ തൂക്കിലേറ്റാൻ തിഹാർ ജയിലിൽ ഒരുക്കം തുടങ്ങി. നാലു പ്രതികളുടെയും ഡമ്മികൾ കഴിഞ്ഞ ദിവസം തൂക്കിലേറ്റി പരിശോധന നടത്തിയിരുന്നു.
വിചാരണ കോടതി വിധിച്ച വധശിക്ഷ 2017ലാണ് സുപ്രീംകോടതി ശരിവെച്ചത്. കേസിൽ ആറു പ്രതികളാണുണ്ടായിരുന്നത്. ഇവരിൽ രാം സിങ് തിഹാർ ജയിലിൽ തൂങ്ങിമരിച്ചു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവൈനൽ ജസ്റ്റിസ് ബോർഡ് മൂന്നു വർഷത്തേക്ക് സന്മാർഗ പഠനകേന്ദ്രത്തിലേക്കു മാറ്റാൻ നിർദേശിച്ചിരുന്നു. കാലാവധി പൂർത്തിയാക്കിയ ഇയാളെ പിന്നീട് വിട്ടയച്ചു.
മരണ വാറൻറിനെതിരെ പ്രതി ഹൈകോടതിയിൽ
ന്യൂഡൽഹി: നിർഭയ കേസിൽ കോടതി മരണ വാറൻറ് പുറപ്പെടുവിച്ചതിനെതിരെ നാലു പ്രതികളിലൊരാളായ മുകേഷ് കുമാർ ഡൽഹി ഹൈകോടതിയെ സമീപിച്ചു. വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറൻറ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റണമെന്നാണ് മരണ വാറൻറിലുള്ളത്. താൻ ഡൽഹി ലഫ്. ഗവർണർക്കും രാഷ്ട്രപതിക്കും ദയാ ഹരജി സമർപ്പിച്ചിട്ടുണ്ടെന്നും ഹരജിയിലുണ്ട്. മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേന സമർപ്പിച്ച ഹരജി കോടതി ബുധനാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.