സൈനിക മേധാവികളുമായി പ്രതിരോധമന്ത്രി കൂടികാഴ്​ച നടത്തി

ന്യൂഡൽഹി: പാകിസ്​താനുമായുള്ള പ്രശ്​നം രൂക്ഷമാകുന്നതിനിടെ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ സേനാ മേധാവികളുമ ായി ചർച്ച നടത്തി.

കര, നാവിക, വ്യോമ സേന മേധാവികളുമായി നിലവിലെ സ്ഥിതിഗതികൾ നിർമലാ സീതാരാമൻ ചർച്ച ചെയ്​തു. അതിർത്തിയിലെ സ്ഥിതി വിലയിരുത്താൻ പ്രതിരോധ മന്ത്രി വെള്ളിയാഴ്​ച കശ്​മീരിലേക്ക്​ പോകുമെന്നും റിപ്പോർട്ടുകളുണ്ട്​.അതേസമയം, പൂഞ്ച്​ സെക്​ടറിൽ പാകിസ്​താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു.

വ്യോമസേന പൈലറ്റ്​ അഭിനന്ദനെ തിരികെ കൊണ്ട്​ വരുന്നതിനുള്ള നീക്കങ്ങൾ ഇന്ത്യ സജീവമാക്കി. അഭിനന്ദ​​െൻറ വിട്ടുകിട്ടണമെന്ന ഒൗദ്യോഗികമായി ഇന്ത്യ പാകിസ്​താനോട്​്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - Nirmala seetharaman meet Army chief-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.