റഫാൽ വഴി മോദിക്ക്​ രണ്ടാമൂഴം –മന്ത്രി നിർമല

ന്യൂ​ഡ​ൽ​ഹി: ബോ​ഫോ​ഴ്​​സ്​ പീ​ര​ങ്കി​യി​ട​പാ​ട്​ മു​മ്പ്​ കോ​ൺ​​ഗ്ര​സി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ കൊ​ണ്ടു​വ​രു​ ക​യാ​ണ്​ റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ട്​ ചെ​യ്യു​ക​യെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. ല ോ​ക്​​സ​ഭ​യി​ൽ ന​ട​ന്ന റ​ഫാ​ൽ ഇ​ട​പാ​ട്​ ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​രോ​ധ മ​ന്ത്രി. ​എ​ൺ​പ​തു​ക​ളി​ൽ ന​ട​ന്ന ബോ​ഫോ​ഴ്​​സ്​ ഇ​ട​പാ​ട്​ ഒ​രു കോ​ഴ​യി​ട​പാ​ടു കൂ​ടി​യാ​യി​രു​ന്നു. എ​ന്നാ​ൽ, റ​ഫാ​ൽ അ​ങ്ങ​നെ​യ​ല്ല. ദേ​ശ​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി എ​ടു​ത്ത തീ​രു​മാ​ന​മാ​ണ്​ ​-നി​ർ​മ​ല സീ​താ​രാ​മ​ൻ വി​ശ​ദീ​ക​രി​ച്ചു.

അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ൾ പ​ണം കി​ട്ടാ​ത്ത​തു​കൊ​ണ്ടാ​ണ്​ റ​ഫാ​ൽ ഇ​ട​പാ​ട്​ കോ​ൺ​ഗ്ര​സ്​ ഉ​പേ​ക്ഷി​ച്ച​ത്. വ്യോ​മ​സേ​ന​ക്ക്​ വ​രു​ന്ന പോ​രാ​യ്​​മ​ക​ൾ മ​റ​ന്നു. ഉ​ട​മ്പ​ടി പൂ​ർ​ത്തി​യാ​ക്കി​യി​ല്ല. എ​ന്നാ​ൽ, പ്ര​തി​രോ​ധ രം​ഗ​ത്തെ ഇ​ട​പാ​ടു​ക​ൾ​ക്ക​ല്ല, ദേ​ശ​സു​ര​ക്ഷ​ക്കാ​ണ്​ ഇൗ ​സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ ഹി​ന്ദു​സ്​​ഥാ​ൻ എ​യ്​​റോ​നോ​ട്ടി​ക്​​സ്​ ലി​മി​റ്റ​ഡി​​​െൻറ (എ​ച്ച്.​എ.​എ​ൽ) പേ​രി​ൽ മു​ത​ല​ക്ക​ണ്ണീ​ർ പൊ​ഴി​ക്കു​ക​യാ​ണ്​ കോ​ൺ​ഗ്ര​സ്. എ​ന്നാ​ൽ, ആ ​പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ത്തി​​​െൻറ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ​അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ൾ ഒ​ന്നും ചെ​യ്​​തി​ല്ല.

പ​ട​ക്കോ​പ്പു​ക​ൾ സ​ജ്ജീ​ക​രി​ക്കാ​ത്ത സാ​ധാ​ര​ണ റ​ഫാ​ൽ വി​മാ​ന​ത്തി​​​െൻറ വി​ല 670 കോ​ടി രൂ​പ​യാ​ണ്. യു.​പി.​എ സ​ർ​ക്കാ​റി​​​െൻറ കാ​ല​ത്ത്​ നി​ശ്ച​യി​ക്ക​പ്പെ​ട്ട വി​ല 737 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഫ​ല​ത്തി​ൽ അ​ന്ന​ത്തെ​ക്കാ​ൾ ഒ​മ്പ​തു ശ​ത​മാ​നം വി​ല താ​ഴ്​​ത്തി നി​ശ്ച​യി​ക്കാ​ൻ ഇൗ ​സ​ർ​ക്കാ​റി​ന്​ ക​ഴി​ഞ്ഞു. 126 വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി 36 ആ​ക്കി ചു​രു​ക്കി​യെ​ന്ന്​ രാ​ജ്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്​ കോ​ൺ​ഗ്ര​സ്. 126ൽ 18 ​വി​മാ​ന​ങ്ങ​ൾ മാ​ത്രം നേ​രി​ട്ടു വാ​ങ്ങാ​നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​​​െൻറ തീ​രു​മാ​നം. എ​ന്നാ​ൽ, 36 വി​മാ​ന​ങ്ങ​ൾ നേ​രി​ട്ട്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഇ​ട​പാ​ടാ​ണ്​ ഇൗ ​സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കി​യ​ത്.
ആ​ദ്യ വി​മാ​നം ഇൗ ​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ എ​ത്തും. 36 വി​മാ​ന​ങ്ങ​ളും 2022ൽ ​ഇ​ന്ത്യ​ക്ക്​ ല​ഭ്യ​മാ​കും. 2014ൽ ​ഒ​രു വി​മാ​നം​പോ​ലും കി​ട്ടു​ന്ന സ്​​ഥി​തി യു.​പി.​എ സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കി​വെ​ച്ചി​രു​ന്നി​ല്ല. -പ്ര​തി​രോ​ധ മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - Nirmala Sitharaman on rafale deal-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.