ന്യൂഡൽഹി: റഫാൽ ഇടപാടിെൻറ പേരിൽ കേന്ദ്രസർക്കാറിനെതിരെ കോൺഗ്രസ് രാജ്യാന്തരതലത്തിൽ കുപ്രചാരണം നടത്തുന്നതായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. വസ്തുതകൾ നിരത്തി ഇൗ പ്രചാരണത്തെ നേരിടും. സംസ്ഥാനങ്ങളിലും രാജ്യാന്തരതലത്തിലും ഇതിനായി പ്രചാരണം നടത്തുമെന്നും നിർമല സീതാരാമൻ പറഞ്ഞു.
റഫാൽ ഇടപാടിൽ കേന്ദ്രസർക്കാറിനെതിരെ കടുത്ത ആരോപണങ്ങൾ കോൺഗ്രസ് ഉന്നയിച്ചതിന് പിന്നാലെയാണ് പ്രതിരോധം തീർത്ത് നിർമല സീതാരാമൻ രംഗത്തെത്തിയിരിക്കുന്നത്. അതേ സമയം, റഫാൽ ഇടപാടിനെ കുറിച്ച് വിവാദങ്ങൾ ഉയരുേമ്പാഴും ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരണം നടത്തിയിട്ടില്ല.
റഫാൽ ഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കിയതിനെ കുറിച്ച് മുൻ ഫ്രഞ്ച് പ്രസിഡൻറ് നടത്തിയ പ്രസ്താവനയാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം. റഫാലിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസിനെ ഉൾപ്പെടുത്തിയത് ഇന്ത്യ ആവശ്യപ്പെട്ടിട്ടായിരുന്നുവെന്നാണ് ഫ്രഞ്ച് പ്രസിഡൻറിെൻറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.