പട്ന: രാമക്ഷേത്രം ജെ.ഡി.യുവിെൻറ വിഷയമല്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കോടതി വിധിയിലുടേയോ പ രസ്പര ധാരണയിലുടെയോ രാമക്ഷേത്ര പ്രശ്നം പരിഹരക്കപ്പെടണമെന്നതാണ് ജെ.ഡി.യു നിലപാടെന്നും. വർഷങ്ങളായി പാർട്ടി ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാമക്ഷേത്ര വിഷയത്തിൽ നിയമനിർമാണം നടത്തി പ്രശ്നം പരിഹരിക്കണമെന്ന് ഹിന്ദുത്വ സംഘടനകൾ ആവശ്യമുയർത്തിയിരുന്നു. ഇതിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് എൻ.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു സ്വീകരിച്ചിരിക്കുന്നത്. രാമക്ഷേത്രമല്ല തങ്ങൾക്ക് മുന്നിലുള്ള പ്രധാന വിഷയമെന്ന് ലോക്ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാനും അഭിപ്രായപ്പെട്ടിരുന്നു. രാമക്ഷേത്രത്തിൽ നിന്ന് മാറി വികസന പ്രശനങ്ങളിൽ ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എൽ.ജെ.പി ആവശ്യപ്പെട്ടിരുന്നു.
ബി.ജെ.പി, ജെ.ഡി.യു, എൽ.ജെ.പി തുടങ്ങിയ പാർട്ടികൾ 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് സംബന്ധിച്ച് ധാരണയായതിന് പിന്നാലെയാണ് ഇരു പാർട്ടികളും . ബിഹാറിൽ ജനതാദൾ യുവും ബി.ജെ.പിയും 17 സീറ്റിലും ഒരു എം.പി മാത്രമുണ്ടായിരുന്ന രാം വിലാസ് പാസ്വാെൻറ ലോക്ജനശക്തി പാർട്ടി ആറ് സീറ്റിലും മൽസരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.