കൈലാസത്തിലേക്ക്​ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ വിലക്കി നിത്യാനന്ദ

ന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാംതരംഗം രൂക്ഷമാകുന്നതിനിടെ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ വിലക്കി വിവാദ ആൾദൈവം നിത്യാനന്ദ. നിത്യാനന്ദ തന്നെ രാജ്യമായി പ്രഖ്യാപിച്ച കൈലാസത്തിൽ നിന്നാണ്​ സഞ്ചാരികളെ വിലക്കിയത്​. ഇന്ത്യക്ക്​ പുറമേ ബ്രസീൽ, യുറോപ്യൻ യൂണിയൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളെയും വിലക്കിയിട്ടുണ്ട്​.

ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ ഈ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക്​ പ്രവേശനമുണ്ടാകില്ലെന്നാണ്​ നിത്യാനന്ദ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്​. നിത്യാനന്ദയുടെ ഉത്തരവിനെതിരെ വ്യാപക പരിഹാസമാണ് സമൂഹമാധ്യമങ്ങളിൽ​ ഉയരുന്നത്​.

2000ലാണ്​ നിത്യാനന്ദ ആശ്രമം തുടങ്ങുന്നത്​. പിന്നീട്​ ഇക്വഡോറിന്​ സമീപം സ്വകാര്യ ദ്വീപ്​ വിലക്ക്​ വാങ്ങി പിന്നീടത്​ സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. പുതിയ സെൻട്രൽ ബാങ്കും കൈലാഷിയൻ ഡോളർ എന്ന പേരിൽ കറൻസിയുമുള്ള രാജ്യം 300 പേജുള്ള സാമ്പത്തിക നയവും പുറത്തിറക്കിയിരുന്നു. 

Tags:    
News Summary - Nithyananda bans travelers from India to Kailasa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.