ന്യൂഡൽഹി: നീതി ആയോഗ് വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ രാജിവെച്ചു. ആഗസ്റ്റ് 31 ന് കാലാവധി കഴിയാനിരിക്കെയാണ് പനാഗരിയയുടെ രാജി. അധ്യാപനത്തിലേക്ക് മടങ്ങുന്തിനാണ് രാജിയെന്നാണ് പനഗരിയ അറിയിച്ചത്.
2014 ആഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആസൂത്രണ കമ്മീഷനു പകരം നീതി ആയോഗ് രൂപീകരിച്ചത്. നീതി ആയോഗിെൻറ ആദ്യ വൈസ് ചെയർമാനാണ് സാമ്പത്തിക വിദഗ്ധനായ അരവിന്ദ് പനഗരിയ. 2015 ജനുവരിയിലാണ് പനഗരിയ നീതി ആയോഗ് ഉപാധ്യക്ഷനായി ചുമതലയേറ്റത്.
അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്ന അരവിന്ദ് പനഗരിയ ഏഷ്യൻ വികസന ബാങ്കിെൻറ(എ.ഡി.ബി.)ചീഫ് ഇക്കണോമിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. ലോക ബാങ്ക്,അന്താരാഷ്ട്ര നാണ്യനിധി,ഐക്യരാഷ്ട്ര സഭ എന്നിവയിലും നേരത്തെ പ്രവർത്തിച്ചു.രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബിരുദവും അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്ഡി.യും നേടിയിട്ടുണ്ട്.
പ്രധാനമന്ത്രിയാണ് നീതി ആയോഗിെൻറ അധ്യക്ഷന്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിങ് ഇന്ത്യ' എന്നതാണ് 'നീതി' എന്നതിെൻറ പൂര്‍ണരൂപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.