ന്യൂഡൽഹി: നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ ീഷൻ. കോൺഗ്രസിൻെറ ന്യായ് പദ്ധതിക്കെതിരെ സംസാരിച്ചതാണ് അദ്ദേഹത്തിന് വിനയായത്. ഇതുമായി ബന്ധപ്പെട്ട് രാജീ വ് കുമാറിൻെറ മറുപടി തൃപ്തികരമല്ലെന്ന് കമീഷൻ വ്യക്തമാക്കി. നീതി ആയോഗ് വൈസ് ചെയർമാൻ എന്ന നിലയിലല്ല സാമ്പത്തികശാസ്ത്രജ്ഞൻ എന്ന രീതിയിലാണ് താൻ ന്യായ് പദ്ധതിയെ കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതെന്നായിരുന്നു രാജീവ് കുമാറിൻെറ മറുപടി.
സർക്കാർ ജീവനക്കാർ പക്ഷപാതിത്വപരമായ പ്രസ്താവനകൾ നടത്തരുതെന്നും അത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻെറ ലംഘനമാവുമെന്നും കമീഷൻ ചൂണ്ടിക്കാട്ടി. രാജീവ് കുമാറിൻെറ പ്രസ്താവനയിലുള്ള അതൃപ്തി പ്രകടമാക്കിയ കമീഷൻ ഇനി ആവർത്തിക്കരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു.
തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണ് കോൺഗ്രസിൻെറ ന്യായ് പദ്ധതിയെന്നായിരുന്നു രാജീവ് കുമാറിൻെറ വിമർശനം. ഒരിക്കലും ഇത് നടപ്പിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.