മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രതിപക്ഷം പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തതായി ആവർത്തിച്ച് കേന്ദ്ര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ നിതിൻ ഗഡ്കരി. ‘ഇന്ത്യ ടുഡേ’ കോൺക്ലേവിലായിരുന്നു ഗഡ്കരിയുടെ അവകാശവാദം. താൻ പ്രധാനമന്ത്രിയാകണമെന്ന നിർബന്ധം എന്തിനാണെന്ന് വാഗ്ദാനവുമായിവന്ന പ്രതിപക്ഷ നേതാക്കളോട് ചോദിച്ചിരുന്നു. പ്രധാനമന്ത്രി പദം തന്റെ ലക്ഷ്യമല്ല.
നരേന്ദ്ര മോദി വിരമിച്ചാൽ പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ പ്രധാനമന്ത്രി പദം മോഹിക്കുന്നില്ലെന്നാണ് ഗഡ്കരി പ്രതികരിച്ചത്. പാർട്ടിയുടേയും ആർ.എസ്.എസിന്റേയും പ്രവർത്തകനാണ്. പദവികളില്ലെങ്കിലും പ്രവർത്തനം തുടരും. ആഗ്രഹിച്ചതിലേറെ തനിക്ക് അവർ തന്നെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.