ന്യൂഡൽഹി: രാജ്യത്തെ ഭരണഘടന അപകടത്തിലാണെന്ന വ്യാജ പ്രചരണം നടത്തി ജനങ്ങളെ ഭയപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിൻ ഗഡ്കരി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
"ഭരണഘടനയുടെ അടിസ്ഥാന ഘടനയും സവിശേഷതകളും മാറ്റാൻ കഴിയില്ല. കേശവാനന്ദ ഭാരതി കേസിൽ ഭരണഘടനയുടെ ഒരുഭാഗവും, മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭേദഗതിക്ക് അതീതമല്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ഇത്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നതിലൂടെ ദലിത് വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും അട്ടിമറിക്കുകയാണ്,"ഗഡ്കരി പറഞ്ഞു.
കോൺഗ്രസിന് ഇത്തരം വ്യാജ പ്രചരണങ്ങൾ കൊണ്ട് നേട്ടമുണ്ടാകില്ല. കോൺഗ്രസ് അഴിമതിയുടെ പര്യായമാണെന്നും ഇക്കുറി തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സീറ്റ് നില വർധിപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.