നിതീഷ് കുമാർ ഉടൻ ജെ.ഡി.യു എം.എൽ.എമാരെ അഭിസംബോധന ചെയ്യും; അതിനു ശേഷം രാജി

പട്ന: ബിഹാറിലെ രാഷ്ട്രീയ നാടകം ക്ലൈമാക്സിലേക്ക്. മുഖ്യമന്ത്രി നിതീഷ് കുമാർ ഉടൻ ജെ.ഡി.യു എൽ.എൽ.എമാരെ കാണുമെന്നാണ് റിപ്പോർട്ട്. എം.എൽ.എമാരെ അഭിസംബോധന ചെയ്ത ശേഷം നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. മഹാഘഡ്ബന്ധൻ സഖ്യം വിടരുതെന്ന ആർ.ജെ.ഡിയുടെയും കോൺഗ്രസിന്റെയും അഭ്യർഥന തള്ളിയാണ് ബി.ജെ.പിക്കൊപ്പം ചേർന്ന് മുഖ്യമന്ത്രിസ്ഥാനം നിലനിർത്താനുള്ള നിതീഷിന്റെ കരുനീക്കം. 11.30ന് ഗവർണറെ കണ്ട് രാജി സമർപ്പിക്കാനാണ് തീരുമാനം.

നിതീഷ് രാജിവെച്ചാലുടൻ ആർ.ജെ.ഡിക്കു പകരം തങ്ങളുടെ എം.എൽ.എമാരെ നിർത്തി പുതിയ മന്ത്രിസഭ രൂപവത്കരിക്കാനുള്ള നിർദേശവുമായി ബി.ജെ.പി രംഗത്തുവരും. ബി.ജെ.പി എം.എൽ.എമാർ ഇതിനകം തന്നെ നിതീഷിനെ പിന്തുണക്കുന്നതായി കാണിച്ചുള്ള കത്ത് കൈമാറിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ചും ഇരുകക്ഷികളും ധാരണയിലെത്തിയിട്ടുണ്ട്.

243 അംഗങ്ങളുള്ള ബിഹാർ അസംബ്ലിയിൽ 79 എം.എൽ.എമാരുള്ള ആർ.ജെ.ഡിയാണ് ഏറ്റവും വലിയ കക്ഷി. ബി.ജെ.പി 78, ജെ.ഡി.യു 45, കോൺഗ്രസ് 19, സി.പി.ഐ (എം.എൽ) 12, ഹിന്ദുസ്ഥാനി അവാമി മോർച്ച (സെക്കുലർ) 4, സി.പി.ഐ 2, സി.പി.എം 2, എ.ഐ.എം.ഐ.എം ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില. ഒരു സീറ്റിൽ സ്വതന്ത്രനാണ്. ഭരിക്കാൻ 122 സീറ്റ് വേണം. ബി.ജെ.പിയും ജെ.ഡി.യുവും ചേർന്നാൽ സീറ്റുകളുടെ എണ്ണം 123 ആകും. ജെ.ഡി.യു പിൻമാറുന്നതോടെ മഹാഘഡ്ബന്ധൻ മുന്നണിയിലെ സീറ്റ് നീല 114 ആയി ചുരുങ്ങും.


Tags:    
News Summary - Nitish Kumar meets his party MLAs, to announce resignation soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.