ന്യൂഡൽഹി: സ്വന്തം പാർട്ടിയുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് സിന്ദാബാദ് വിളിയുയർന്നതോടെ ആദ്യം നിതീഷ് കുമാർ ഒന്നമ്പരന്നു. പിന്നീട് ബിഹാർ മുഖ്യമന്ത്രി കൂടിയായ നീതീഷ് ക്ഷുഭിതനായി.
''നിങ്ങളെന്താണ് പറയുന്നത്? ആ മണ്ടത്തരം വിളിച്ചുകൂവുന്നവർ ഒന്ന് കൈ പൊക്കൂ. ഇവിടെ ആർപ്പുവിളി വേണ്ട. നിങ്ങൾ എനിക്ക് വോട്ട് ചെയ്യുന്നില്ലെങ്കിൽ വേണ്ട, പക്ഷേ നിങ്ങളിവിടെ വന്ന് മറ്റുള്ളവരുടെ വോട്ട് കൂടി ഇല്ലാതാക്കരുത്'' -നിതീഷ് പ്രതികരിച്ചു.
40 വർഷത്തിനിടയിൽ ബിഹാർ മുൻ മുഖ്യമന്ത്രി കൂടിയായ ലാലുപ്രസാദ് യാദവില്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. കാലിത്തീറ്റ കുംഭകോണക്കേസിലകപ്പെട്ട് ജയിലിലാണ് ലാലുവിപ്പോൾ.
ലാലുവിെൻറ മകനും മഹാസഖ്യത്തിെൻറ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായി തേജസ്വി യാദവിെൻറ റാലിയും പൊതുസമ്മേളനവും യുവാക്കളെ ആകർഷിച്ച് മുന്നോട്ടുപോകുകയാണ്. അഭിപ്രായ സർവ്വേകൾ എൻ.ഡി.എക്ക് മുൻതൂക്കം നൽകുേമ്പാഴും മഹാസഖ്യം ആത്മവിശ്വാസം കൈവിട്ടിട്ടില്ല.
ഒക്ടോബർ 28, നവംബർ 3, 7 തീയതികളിൽ മുന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. നവംബർ 10ന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.