പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് 200 സീറ്റിലെങ്കിലും വിജയം ഉറപ്പാക്കണമെന്ന് ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യു) പ്രസിഡൻറുമായ നിതീഷ് കുമാർ. പട്നയിൽ ഞായറാഴ്ച നടന്ന ജെ.ഡി.യു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിൽ 243 അംഗ നിയമസഭയിൽ ജെ.ഡിയുവിന് 70 അംഗങ്ങളും ബി.ജെ.പിക്ക് 54 അംഗങ്ങളുമാണുള്ളത്. കോൺഗ്രസും ആർ.ജെ.ഡിയും ന്യൂനപക്ഷ വോട്ടിലാണ് കണ്ണുവെക്കുന്നത്. എന്നാൽ ജെ.ഡി.യു ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി, ജാർഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ തകർന്ന ബി.ജെ.പിക്കും ജെ.ഡി.യുവിനും ബിഹാർ തെരഞ്ഞെടുപ്പ് അഗ്നിപരീക്ഷയാണ്. നിതീഷ് കുമാർ ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്നും ബി.ജെ.പിയും ജെ.ഡി.യുവും തമ്മിലുള്ള സഖ്യം തകർക്കാനാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരിയിൽ പറഞ്ഞിരുന്നു.
ദേശീയ പൗരത്വ പട്ടികക്കെതിരെ പ്രമേയം പാസാക്കിയ, എൻ.ഡി.എ ഭരണത്തിലുള്ള ആദ്യ സംസ്ഥാനമാണ് ബിഹാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.