ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ തുടരുമെന്ന് സുശീൽ കുമാർ മോദി

പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ തുടരുമെന്നും അദ്ദേഹത്തെ മാറ്റാൻ ബി.ജെ.പിക്ക് പദ്ധതിയില്ലെന്നും സുശീൽ കുമാർ മോദി എം.പി. ബിഹാറിൽ ബി.ജെ.പി- ജെ.ഡി.യു സഖ്യ സർക്കാരാണ് ഭരണത്തിലുള്ളത്.

നിതീഷ് കുമാറിന് പകരം പാർട്ടിയിൽ നിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പി പദ്ധതിയിടുന്നുണ്ടെന്ന തരത്തിൽ പ്രതിപക്ഷം കള്ള പ്രചരണം നടത്തുകയാണെന്ന് എം.പി ആരോപിച്ചു.

"നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബിഹാറിലെ എൻ.ഡി.എ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണ്"- സുശീൽ മോദി പറഞ്ഞു.

ബിഹാറിലെ ബൊച്ചാഹ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെട്ടതോടെ മുഖ്യമന്ത്രിയെ മാറ്റാൻ സംസ്ഥാന നേതൃത്വം പദ്ധതിയിടുന്നതായി പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു.

2020ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും പിന്തുണയോടെയാണ് എൻ.ഡി.എ മത്സരിച്ചതെന്നും അതിനാൽ 2025ന് മുമ്പ് നിതീഷ് കുമാറിനെ പുറത്താക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Nitish Kumar will continue to serve as Bihar's Chief Minister: Sushil Kumar Modi amid exit rumours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.