ജെ.ഡി.യു നിതീഷ്​കുമാർ വിഭാഗം എൻ.ഡി.എയിലേക്ക്​

പാട്​ന: നിതീഷ്​ കുമാറി​​​​െൻറ നേതൃത്വത്തിലുള്ള ജെ.ഡി.യു എൻ.ഡി.എയിൽ ചേരുന്നു. ഒൗ​ദ്യോഗികമായി എൻ.ഡി.എ സഖ്യകക്ഷിയാകാനുള്ള പ്രമേയം ജെ.ഡി.യു ദേശീയ എക്​സിക്യൂട്ടീവ്​ യോഗം പാസാക്കി  ഇതോടെ ഐക് യജനതാ ദൾ രണ്ടായി പിളർന്നു.

എൻ.ഡി.എയിലേക്കെന്ന തീരുമാനം എത്തിയതോടെ നിതീഷ്​കുമാറി​​െൻറ വസതിക്ക്​ മുന്നിൽ ജെ.ഡി.യു ശരത്​ യാദവ്​ വിഭാഗം അനുയായികൾ മുദ്രാവാക്യവുമായി എത്തി.

മുഖ്യമന്ത്രി നിതീഷ്​ കുമാറി​​​െൻറ വസതിയിൽ നടന്ന ജെ.ഡി.യു  യോഗമല്ല, അത്​ ബി.ജെ.പി യോഗമായിരുന്നുവെന്ന്​ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ്​ യാദവ്​ പ്രതികരിച്ചു.
ആർ.ജെ.ഡിയുമായുള്ള മഹാസഖ്യത്തിൽ നിന്നും വിട്ടശേഷം നിതീഷ്​ കുമാർ ബി.ജെ.പി പിന്തുണയോടെ വീണ്ടും ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു. നിതീഷുമായി കൂടിക്കാഴ്​ച നടത്തിയ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷാ എൻ.ഡി.എയിലേക്ക്​ ജെ.ഡി.യുവിനെ ഒൗദ്യോഗികമായി ക്ഷണിച്ചിരുന്നു.

നിതീഷ് കുമാർ പക്ഷത്തിനു പിന്നാലെ ശരത് യാദവ് പക്ഷവും ഇന്ന് സമാന്തര ദേശീയ എക്സിക്യൂട്ടീവ് ചേരുന്നുണ്ട്.

 

 

Tags:    
News Summary - Nitish Kumar's Janata Dal-United To Join BJP-Led NDA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.