തോൽവി അംഗീകരിക്കുന്നു; വോ​െട്ടണ്ണൽ പുരോഗമിക്കുന്നതിനിടെ ജെ.ഡി.യു

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ തോൽവി അംഗീകരിക്കുന്നുവെന്ന്​ ജെ.ഡി.യു വക്താവ്​. കെ.സി. ത്യാഗിയ​ുടേതാണ്​ വോ​െട്ടണ്ണൽ രണ്ടുമണിക്കൂർ പിന്നിട്ട​േപ്പാഴുള്ള പരാമർശം. തോൽവി അംഗീകരിക്കുന്നതായി കെ.സി. ത്യാഗി എൻ.ഡി.ടിവിയോട്​ വ്യക്തമാക്കുകയായിരുന്നു. നീതീഷ്​ കുമാറി​െൻറ നേതൃത്വത്തിലുള്ള ജെ.ഡി.യുവിനെ മറികടന്നാണ്​ മറ്റു പാർട്ടികളുടെ മുന്നേറ്റം.

ബിഹാർ തെരഞ്ഞെടുപ്പിൽ വോ​െട്ടണ്ണൽ പുരോഗമിക്കുന്നതിടെ തേജസ്വി യാദവി​െൻറ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ്​ മുൻതൂക്കം. എൻ.ഡി.എ സഖ്യത്തിൽ ബി.ജെ.പിയാണ്​​ ജെ.ഡി.യു​േനക്കാൾ കൂടുതൽ സീറ്റുകളിൽ മുമ്പിൽ നിൽക്കുന്നതും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.