ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥി ഉത്തർപ്രദേശ് ബദായൂ ൻ സ്വേദശി നജീബ് അഹ്മദിെൻറ തിരോധാനത്തിന് രണ്ടാണ്ട്. കാണാതായി രണ്ടു വർഷം പൂർത്തിയായ ബുധനാഴ്ച അന്വേഷണം എങ്ങുമെത്താതെ കേസ് അവസാനിപ്പിച്ച് ഡൽഹി ൈഹകോടതിയിൽ സി.ബി.െഎ റിപ്പോർട്ട് ഫയൽ ചെയ്തു. എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തെ തുടർന്ന് 2016 ഒക്ടോബർ 15ന് രാത്രിയോടെയാണ് ഒന്നാം വർഷ എം.എസ്സി ബയോ ടെക്നോളജി വിദ്യാർഥിയായ നജീബിനെ ഹോസ്റ്റലിൽനിന്ന് കാണാതാവുന്നത്. ഏെറ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഡൽഹി പൊലീസ് ദിവസങ്ങൾക്കുശേഷം കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം എങ്ങുമെത്തിയില്ല. തുടർന്ന് വിവിധ പ്രക്ഷോഭങ്ങളുടെ ഫലമായി കേസ് ക്രൈംബ്രാഞ്ചിനു വിട്ടു.
നജീബിെന മർദിച്ചവരെ ചോദ്യം ചെയ്യുന്നതിന് പകരം കുടുംബത്തെയും ചോദ്യം ചെയ്തും അർധരാത്രിയിൽ വീട് റെയ്ഡ് ചെയ്തും ഉപദ്രവിച്ചതോടെ മാതാവ് ഫാത്തിമ നഫീസ് ഡൽഹി ൈഹകോടതിയെ സമീപിച്ചു. ഇതോടെ, കേസ് കോടതി സി.ബി.െഎക്ക് വിട്ടു. എന്നാൽ, കേന്ദ്ര ഏജൻസി ഒന്നര വർഷം അന്വേഷിച്ചിട്ടും എങ്ങുമെത്തിക്കാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു.
നജീബിനെ കാമ്പസിൽവെച്ച് മർദിച്ച ഒമ്പത് എ.ബി.വി.പി പ്രവർത്തകർക്കെതിരെ നടപടിയൊന്നും ജെ.എൻ.യു അധികൃതരുടെ ഭാഗത്തുനിന്നാണ്ടായിട്ടില്ല. അന്വേഷണം നടത്തിയ ഡൽഹി പൊലീസോ ക്രൈംബാേഞ്ചാ പ്രതികളെ ചോദ്യം ചെയ്യാൻ തയാറായില്ല. സി.ബി.െഎയുടെ ഭാഗത്തുനിന്നു കാര്യക്ഷമമായ അന്വേഷണം ഉണ്ടായില്ല.
നജീബിെന കാണാതായതോടെ കിടപ്പിലായ പിതാവിനെയും വിദ്യാർഥികളായ മറ്റു മക്കളെയും വീട്ടിൽ നിർത്തി ഡൽഹിയിലേക്ക് വണ്ടികയറിയതാണ് മാതാവ് ഫാത്തിമ നഫീസ്. അവർ മുട്ടാത്ത വാതിലുകളില്ല. ഇപ്പോഴും നിരന്തരം കോടതി കയറിക്കൊണ്ടിരിക്കുകയാണ്. അന്വേഷണം അവസാനിപ്പിക്കാൻ സി.ബി.െഎക്ക് ൈഹകോടതി അനുമതി നൽകിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അവർ പറയുന്നു. അതിനിടെ, മകനെ െഎ.എസുകാരനാക്കിയ ടൈംസ് ഒാഫ് ഇന്ത്യക്കെതിരെയും അവർ കോടതി കയറി. ഒക്ടോബർ 29ന് ഇൗ കേസിൽ വിധിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.