ബംഗളൂരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിലും ഒറ്റക്ക് മൽസരിക്കുമെന്ന് ജെ.ഡി.എസ്. ആരുമായു ം ഇക്കുറി സഖ്യത്തിനില്ലെന്നും ജെ.ഡി.എസ് വ്യക്തമാക്കി. കുമാരസ്വാമി സർക്കാറിൻെറ പതനം തങ്ങളെ ചിലതെല്ലാം പഠിപ്പിച്ചുവെന്നും ജെ.ഡി.എസ് ട്വിറ്ററിലൂടെ അറിയിച്ചു.
അതേ സമയം, കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷൻെറ തീരുമാനം സംസ്ഥാനത്തെ വിമത എം.എൽ.എമാർക്ക് കനത്ത തിരിച്ചടി ഉണ്ടാക്കും. കഴിഞ്ഞ സർക്കാറിൻെറ കാലത്ത് സ്പീക്കറായിരുന്ന കെ.ആർ രമേശ്കുമാറാണ് എം.എൽ.എമാരെ അയോഗ്യരാക്കിയത്. തീരുമാനത്തിനെതിരെ എം.എൽ.എമാർ സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും ഇക്കാര്യത്തിൽ പെട്ടെന്ന് ഇടപെടാൻ കോടതി തയാറായില്ല. അയോഗ്യരായതോടെ ഇവർക്ക് ഇനി നടക്കുന്ന തെരഞ്ഞെടുപ്പിൽ മൽസരിക്കാനാവില്ല.
ഒക്ടോബർ 21നാണ് കർണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 24നാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.