പട്ന: ബി.ജെ.പിയുമായി ഇനിയൊരിക്കലും ജെ.ഡി.യു സഖ്യമുണ്ടാക്കില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ. മഹാസഖ്യത്തിൽ വിള്ളലുകളുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ആരോപിച്ച ബിഹാർ മുഖ്യമന്ത്രി സോഷ്യലിസ്റ്റുകളുമായി സഹകരിച്ച് മുന്നോട്ട് പോവുമെന്നും വ്യക്തമാക്കി.
ബി.ജെ.പി സമൂഹത്തിൽ സംഘർഷമുണ്ടാക്കാൻ മാത്രമാണ് ശ്രമിക്കുന്നത്, രാജ്യത്തിന്‍റെ പുരോഗതിക്കായി അവരൊന്നും ചെയ്യുന്നില്ല. എന്‍റെ ജീവിതത്തിൽ ഇനിയൊരിക്കിലും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ല. ഞാൻ സമാജ് വാദികളോടൊപ്പം (സോഷ്യലിസ്റ്റുകൾ) നിന്ന് ബിഹാറിനൊപ്പം രാജ്യത്തേയും മുന്നോട്ട് നയിക്കും - നിതീഷ് കുമാർ പറഞ്ഞു.
1998ൽ അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോൾ തന്നെയാണ് കേന്ദ്രമന്ത്രിയാവാൻ തെരഞ്ഞെടുത്തതെന്ന് ബി.ജെ.പി മറന്നു. എൽ.കെ അഡ്വാനി, മുരളി മനോഹർ ജോഷി എന്നിവർ രാജ്യത്തിന്‍റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ചു. ഇന്ന് കേന്ദ്രത്തിലിരിക്കുന്നവർ പുരോഗതിക്കായി ഒന്നും ചെയ്യുന്നില്ലെന്നും അവർക്ക് ധാർഷ്ട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.