ഹൈദരാബാദ്: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ബി.ആർ.എസുമായി സഖ്യത്തിനില്ലെന്ന് ബി.ജെ.പി യൂനിറ്റ് മേധാവി ജി. കിഷൻ റെഡ്ഡി. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി, ബി.ആർ.എസുമായി കൈകോർക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളും കിഷൻ റെഡ്ഡി തള്ളി. ബി.ജെ.പി ഒറ്റക്ക് മത്സരിക്കുമെന്നും റെഡ്ഡി വ്യക്തമാക്കി.
തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബി.ആർ.എസിനും പിന്നാലെ മൂന്നാം സ്ഥാനത്തായിരുന്നു ബി.ജെ.പി. എട്ടു വോട്ടുകളാണ് പാർട്ടി നേടിയത്. പവൻ കല്യാൺ നേതൃത്വം നൽകുന്ന ജന സേന പാർട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടുപോലും ബി.ജെ.പിക്ക് തെലങ്കാനയിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല. തെലങ്കാനയിൽ കോൺഗ്രസ് ആണ് സർക്കാർ രൂപീകരിച്ചത്. രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു.
തെലങ്കാനയിൽ 17 ലോക്സഭ സീറ്റുകളാണുള്ളത്. അതിൽ മൂന്നെണ്ണം എസ്.സിക്കും രണ്ടെണ്ണം എസ്.ടിക്കും സംവരണം ചെയ്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.