ചെന്നൈ: തേനിയിൽ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം നഗരസഭയുടെ മാലിന്യം നീക്കം ചെയ്യുന്ന ഉന്തുവണ്ടിയിൽ കൊണ്ടുപോയി സംസ്കരിച്ചു. കമ്പം ഗൂഢല്ലൂർ അഴകുപിള്ളൈ തെരുവിൽ താമസിക്കുന്ന 75കാരിയാണ് ശനിയാഴ്ച രാവിലെ ഗൂഢല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരിച്ചത്.
ആശുപത്രി അധികൃതർ മരണവിവരം ജില്ല ഭരണകൂടത്തെയും ആരോഗ്യ വകുപ്പ് അധികൃതരെയും അറിയിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആംബുലൻസ് വരാത്ത സാഹചര്യത്തിലാണ് മരിച്ച സ്ത്രീയുടെ മകൻ നഗരസഭയുടെ തള്ളുവണ്ടിയിൽ മൃതദേഹം കയറ്റിക്കൊണ്ടുപോയത്.
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് ഡ്രൈവർമാർ തയാറാവാത്തതാണ് ഇതിന് കാരണമായത്. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ മൃതദേഹം കൊണ്ടുപോയി സംസ്കരിച്ചത് വിവാദമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ജില്ല മെഡിക്കൽ ഒാഫിസർ അന്വേഷണത്തിന് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.