ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണത്തോട് സഹകരിക്കാൻ കൊൽക്കത്ത പൊലീസ് കമീഷണർക്ക് സുപ്രീംകോടതി നിർദേശം നൽകി. ചോദ്യം ചെയ്യലിനായി പൊലീസ് കമീഷണർ രാജീവ് കുമാർ ഷില്ലോങ്ങിലെ സി.ബി.ഐക്ക് മു മ്പാകെ ഹാജരാകണം. അതേസമയം പൊലീസ് കമീഷണറെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്ത വാദത്തി ന് ഫെബ്രുവരി 20 ലേക്ക് മാറ്റി.
കോടതി അലക്ഷ്യ ഹരജിയുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കമീഷണർ രാജീവ് കുമാർ, ഡി.ജി.പി, ബംഗാൾ സർക്കാർ എന്നിവർക്ക് നോട്ടീസ് അയക്കുമെന്നും കോടതി അറിയിച്ചു. കോടതിയലക്ഷ്യ കേസില്‍ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ഫെബ്രുവരി 19ന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.ഫെബ്രുവരി 20നകം നോട്ടീസിന് മറുപടി നല്‍കണം. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ മറുപടി പരിശോധിച്ച് ഇവര്‍ക്കെതിരായ ഹരജിയിൽ തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ചിട്ടി തട്ടിപ്പ് കേസിൽ തെളിവ് നശിപ്പിക്കാൻ സർക്കാർ ശ്രമം നടന്നുവെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ കോടതിയെ അറിയിച്ചു. കേസ് സംബന്ധിച്ച് പൊലീസിൽ പിടിച്ചെടുത്ത ലാപ്ടോപ്പും മൊബൈലുകളും തിരിച്ച് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐ സർക്കാറിനെ അപമാനിക്കാനാണ് ശ്രമിച്ചതെന്ന് പശ്ചിമബംഗാൾ സർക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിങ്വി കോടതിയെ അറിയിച്ചു. സി.ബി.െഎ എന്തിനാണ് ഇത്ര തിടുക്കം കാണിച്ചത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് െഎ.പി.സി 201 പ്രകാരം ഒരു എഫ്. ഐ.ആർ പോലും കമീഷണർ രാജീവ് കുമാറിനെതിരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സിങ്വി സുപ്രീംകോടതിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.