പ്രതിപക്ഷ പ്രതിഷേധം കേൾക്കാതിരിക്കാൻ 20 മിനുട്ട് ലോക്സഭ നടപടികൾ നിശബ്ദമാക്കിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധത്തിന്റെ വിഡിയോകൾക്ക് ശബ്ദമില്ലാതിരിക്കാസ്​ലോക്സഭയിൽ ഓഡിയോ നിശബ്ദമാക്കിയെന്ന് കോൺഗ്രസ് ആരോപണം. ഈ ആരോപണം തെളിയിക്കുന്ന വിഡിയോയും കോൺഗ്രസ് പുറത്തു വിട്ടു.

ലോക്സഭാ നടപടികൾ ആരംഭിച്ചതിന് തൊട്ടുപിറകെ പ്രതിപക്ഷ പ്രതിഷേധം തുടങ്ങുകയും ആ സമയം വിഡിയോ നിശബ്ദമാവുകയുമായിരുന്നു. 20 മിനുട്ടോളം ആ നിശബ്ദത തുടർന്നു. പിന്നീട് ലോക്സഭാ സ്പീക്കർ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് ശബ്ദം തിരിച്ചു വന്നത്.

പ്രതിപക്ഷം സ്പീക്കർ ഓം ബിർലയുടെ ചെയറിനു സമീപത്തായിരുന്നു പ്രതിഷേധിച്ചത്. ആ സമയമില്ലാത്ത ശബ്ദം, പിന്നീട് സ്പീക്കർ അംഗങ്ങളോട് ബഹളം വെക്കാതിരിക്കാൻ പറഞ്ഞപ്പോഴാണ് തിരിച്ചു വന്നത്. അതിനുപിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. അതേസമയം, സഭയിൽ ശബ്ദമില്ലാതായതിനെ സംബന്ധിച്ച് സർക്കാർ വിശദീകരണമൊന്നും നൽകിയിട്ടില്ല.


നേരത്തെ, മൈക്കുകൾ മാത്രമായിരുന്നു ഓഫാക്കിയിരുന്നത്. ഇന്ന് സഭാ നടപടികൾ വരെ നിശബ്ദമായി. മോദിയുടെ സുഹൃത്തിനായി ലോക്സഭ നിശബ്ദമാക്കി. -​കോൺഗ്രസ് ട്വീറ്റ് ചെയ്തു.

അദാനി -ഹിൻഡൻബർഗ് വിഷയത്തിൽ സംയുക്ത പാർലമെന്ററി അന്വേഷണം എന്ന പ്രതിപക്ഷ ആവശ്യം കേൾക്കാതിരിക്കാനാണ് സഭയെ നിശബ്ദമാക്കിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. രാഹുലിനെ സഭയിൽ സംസാരിക്കാൻ ബി.ജെ.പി അനുവദിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു. 

Tags:    
News Summary - "No Audio For 20 Minutes": Congress Alleges Proceedings Muted In Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.