സൈനികരുടെ മൃതദേഹം കാർബോർഡ്​ പെട്ടിയിൽ: സേന നടപടി വിവാദത്തിൽ 

ന്യൂഡല്‍ഹി: അരുണാചൽ പ്രദേശിൽ ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരിച്ച ഏഴ് സൈനികരുടെ മൃതദേഹങ്ങൾ കാർഡ്ബോർഡ് പെട്ടികളിൽ പൊതിഞ്ഞ്​ എത്തിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. അരുണാചലിലെ തവാങ്ങിൽ വെള്ളിയാഴ്ച വ്യോമസേനയുടെ എം.ഐ-17 ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച ഏഴ് സൈനികരുടെ മൃതദേഹമാണ്​ കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി സൈനിക കേന്ദ്രങ്ങളിലേക്ക്​ അയച്ചത്​. കാർഡ്​ബോർഡ്​ പെട്ടികളിലാക്കിയ മൃതദേഹങ്ങൾ കോപ്​​ടറിൽ നിന്നിറക്കി വെച്ചിരിക്കുന്ന  ചിത്രങ്ങള്‍ പുറത്തായതോടെയാണ് സംഭവം വിവാദമായത്. 

അതിർത്തിയിലെ ഒറ്റപ്പെട്ട സൈനികകേന്ദ്രങ്ങളിൽ മൃതദേഹങ്ങൾ എത്തിക്കാനുള്ള ബോഡി ബാഗുകളോ തടി ശവപ്പെട്ടികളോ ലഭ്യമാകാത്തതിനാലാണ്​ കാർഡ്​ബോര്‍ഡ് പെട്ടികളിലാക്കി സൈനിക സ്ഥാനത്തെത്തിച്ചതെന്നാണ് വിശദീകരണം. മൃതദേഹങ്ങൾ എത്തിച്ചത്​ എം.​െഎ.17 ഹെലികോപ്​ടറിലാണെന്നും സമുദ്രനിരപ്പില്‍ നിന്ന 17000 അടി ഉയരത്തില്‍ ആറ് ശവപ്പെട്ടികള്‍ താങ്ങാന്‍ ഇത്തരം കോപ്​ടറുകൾക്ക്​ കഴിയാത്തതുകൊണ്ടാണ് കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ ഉപയോഗിച്ചതെന്നും സൈന്യം അറിയിച്ചു. തവാങ്​ പോലുള്ള  ഒറ്റപ്പെട്ട സൈനിക കേന്ദ്രങ്ങളില്‍  ബോഡി ബാഗുകള്‍ പോലുള്ളവ സൂക്ഷിക്കാറില്ലെന്നും വലിയ സൈനിക കേന്ദ്രങ്ങളിലേ ഇത്തരം സംവിധാനങ്ങൾ ഉണ്ടാവുകയുള്ളൂയെന്നുമാണ്​ സേനയുടെ ന്യായീകരണം. 

ഗുവാഹത്തി സൈനികാശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഉടൻതന്നെ ശവപ്പെട്ടികളിലേക്ക്​ മാറ്റിയിരുന്നു. എന്നാൽ സോഷ്യൽ മീഡയയിൽ സൈനിക​രുടെ മൃതദേഹത്തോടു കാണിച്ച അനാദരവിൽ പ്രതിഷേധം ശക്തമാവുകയാണ്​. ‘മാതൃഭൂമിയെ സേവിക്കാന്‍ ഇന്നലെ വെയിലത്തിറങ്ങിയ ഏഴു ചെറുപ്പക്കാർ തിരിച്ചെത്തിയത്​ ഇങ്ങനെയാണ്’ എന്ന്​ റിട്ട. ലെഫ് ജനറല്‍ എച്ച്​. എസ് പനാഗ് ചിത്രസഹിതം ട്വിറ്ററിലൂടെ പ്രതികരിച്ചു.  

സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ എത്തിച്ചത്​ വലിയ ചട്ട ലംഘനമാണെന്ന്​ സൈന്യം ഒദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചു. ബോഡി ബാഗുകളും ശവപ്പെട്ടികളും ഇനി ഉറപ്പു വരുത്തുമെന്നും  പൂർണ സൈനിക ബഹുമതികളോടെയാണ് വീരജവാൻമാരുടെ മൃതദേഹം വീടുകളിലേക്ക് എത്തിച്ചതെന്നും സൈന്യം  അറിയിച്ചു. 

വെള്ളിയാഴ്ച യാങ്‌സ്റ്റേയിലെ സൈനിക കാമ്പില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കാന്‍ പുറപ്പെട്ട ഹെലികോപ്ടര്‍ തകർന്നു വീണാണ്​ പൈലറ്റ് ഉൾപ്പെടെ ഏഴു സൈനികർ മരിച്ചത്​.

Tags:    
News Summary - No Body Bags In Remote Areas: Controversy After Tawang Air Crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.