കർണാടകയിലെ 15 നിയമസഭ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് നീട്ടിവെച്ചു

ന്യൂഡൽഹി: കർണാടകയിലെ 15 നിയമസഭ സീറ്റുകളിൽ ഒക്ടോബർ 21ന് നടത്താൻ നിശ്ചയിച്ച ഉപതെരഞ്ഞെടുപ്പ് നീട്ടിവെച്ചു. അയോഗ്യ രാക്കപ്പെട്ട വിമത എം.എൽ.എമാരുടെ മണ്ഡലങ്ങളാണിവ. തെരഞ്ഞെടുപ്പ് നീട്ടിവെക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. അയോഗ്യതക്കെതിരെ സമർപ്പിച്ച ഹരജിയിൽ തീരുമാനമാകും വരെ തെരഞ്ഞെടുപ്പ് നീണ്ടേക്കും.

കർണാടകയിൽ 17 എം.എൽ.എമാരെയാണ് സ്പീക്കർ നേരത്തെ അയോഗ്യരാക്കിയിരുന്നത്. അയോഗ്യതക്കെതിരെ ഇവർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നത് ഒക്ടോബർ 22ന് തുടരും. 15 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. രണ്ട് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വേറെ കേസ് നിലവിലുള്ളതിനാൽ ഇവയെ ഒഴിവാക്കുകയായിരുന്നു.

അയോഗ്യത കൽപ്പിച്ചത് മത്സരിക്കാനുള്ള വിലക്കല്ലെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് നീട്ടിവെച്ച നടപടിയെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു സ്വാഗതം ചെയ്തു. അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർക്ക് മത്സരിക്കാമെന്നാണെങ്കിൽ കൂറുമാറ്റ നിരോധന നിയമം കൊണ്ട് എന്ത് പ്രയോജനമെന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - No bypolls for 15 Karnataka seats till SC decides on disqualified MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.