ഗുജറാത്ത് ദുരന്തം; സർട്ടിഫിക്കറ്റില്ല, പാലം തുറന്നുകൊടുത്തത് സർക്കാർ അറിഞ്ഞില്ലെന്ന് അധികൃതർ

ന്യൂഡൽഹി: ഗുജറാത്തിലെ മോർബി നഗരത്തിൽ തകർന്നുവീണ നൂറ്റാണ്ട് പഴക്കമുള്ള പാലം പുനരുദ്ധരിക്കുന്നതിന് മുമ്പ് അധികൃതരിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നില്ലെന്ന് പ്രാദേശിക മുനിസിപ്പൽ ബോഡി മേധാവി എൻ.ഡി ടി.വിയോട് വെളിപ്പെടുത്തി.

പാലം തകർന്ന് 141 പേരാണ് മരിച്ചത്. എൺപത് പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നുണ്ടെന്നും 200 പേരെ കാണാനില്ലെന്നും അധികൃതർ അറിയിച്ചു. ഒറെവ എന്ന സ്വകാര്യ ട്രസ്റ്റ് സർക്കാരിന്റെ ടെൻഡർ എടുത്താണ് പാലം നവീകരിച്ചത്. നവീകരണത്തിനായി ഏഴുമാസമായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഒക്ടോബർ 26ന് വീണ്ടും തുറന്നു.

പാലം തുറക്കുന്നതിന് മുമ്പ് ഒറെവ അധികൃതരിൽ നിന്ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എടുത്തിട്ടില്ലെന്ന് മോർബി മുനിസിപ്പൽ ഏജൻസി മേധാവി സന്ദീപ്‌സിൻഹ് സാല പറഞ്ഞു. ''ഇത് സർക്കാർ ടെൻഡറായിരുന്നു. പാലം തുറക്കുന്നതിന് മുമ്പ് ഒറെവ ഗ്രൂപ്പ് അതിന്റെ നവീകരണ വിശദാംശങ്ങൾ നൽകേണ്ടതും ഗുണനിലവാര പരിശോധന നടത്തേണ്ടതും ആയിരുന്നു. എന്നാൽ അത് ചെയ്തില്ല. സർക്കാരിന് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു'' -സാല പറഞ്ഞു. നവീകരണത്തിന് ശേഷം തുറന്നു​കൊടുത്ത പാലത്തിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. 

Tags:    
News Summary - No Certificate, No Government Permission Before Reopening Bridge: Official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.