ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ കണക്കുകള്‍ സംസ്ഥാനങ്ങള്‍ നല്‍കിയിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ ഓക്‌സിജന്‍ കിട്ടാതെയും ആശുപത്രികളിലെ സൗകര്യക്കുറവും കാരണം മരിച്ചവരുടെ കണക്കുകള്‍ സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

രണ്ടാംതരംഗം ആഞ്ഞടിച്ച ഏപ്രില്‍, -മേയ് മാസങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ ആരോഗ്യരംഗം പ്രയാസപ്പെട്ടതായും രാജ്യസഭയിൽ എം.വി. ശ്രേയാംസ് കുമാറി​െൻറ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി.

18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഇതിനായി 35,000 കോടി ബജറ്റില്‍ അനുവദിച്ചതായും ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ അറിയിച്ചു. നിലവില്‍ വാക്‌സിനേഷന്‍ പുരോഗമിക്കുകയാണെന്നും 2021 ഡിസംബര്‍ 31-ഓടെ എല്ലാവര്‍ക്കും നല്‍കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - "No Deaths Due To Lack Of Oxygen Specifically Reported By States": Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.