ന്യൂഡൽഹി: മനുഷ്യവികസന സൂചികയിൽ (എച്ച്.ഡി.െഎ) മുന്നേറാതെ 10 ശതമാനത്തിനടുത്ത് വളർച്ച കൈവരിക്കാൻ പ്രയാസമാണെന്ന് നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്. 7.5 ശതമാനം നിരക്കിലാണ് ഇന്ത്യ മുന്നേറുന്നത്.
അടുത്ത മൂന്നു പതിറ്റാണ്ടിനകം ഉയർന്ന വളർച്ചനിരക്കായ പത്തിൽ എത്തേണ്ടതാണ്. ശിശു-മാതൃമരണനിരക്ക് കൂടിനിൽക്കുന്ന രാജ്യത്ത് ഇത് സാധ്യമാകില്ല. 2016ലെ െഎക്യരാഷ്ട്ര സഭ മനുഷ്യവികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 188 രാജ്യങ്ങളിൽ 131ാമതാണ്.
രാജ്യത്ത് 200ഒാളം പിന്നാക്ക ജില്ലകളുണ്ട്. ഇവയുടെയെല്ലാം വികസനം സർക്കാർ മാത്രം വിചാരിച്ചാൽ സാധ്യമാകില്ലെന്നും അമിതാഭ് കാന്ത് പറഞ്ഞു. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ‘പ്ലാൻ ഇന്ത്യ’യുടെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.