പട്ന: ബിഹാറിൽ ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് 55 ഓളം പെൺകുട്ടികൾ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിപ്പോയി. ജാമുയി ജില്ലയിലെ സർക്കാർ റസിഡൻഷ്യൽ സ്‌കൂളായ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് കുട്ടികൾ ഇറങ്ങിപ്പോയത്. തിരച്ചിലിനൊടുവിൽ 22 പെൺകുട്ടികളെ തിരികെ ഹോസ്റ്റലിലെത്തിച്ചു.
പാചകം ചെയ്യാൻ സഹായിക്കാതെ ഹോസ്റ്റൽ അധികൃതർ ഭക്ഷണം നൽകില്ലെന്ന് വിദ്യാർഥിനികൾ ആരോപിച്ചു. പല രാത്രികളിലും അവർക്ക് പട്ടിണി കിടക്കേണ്ടി വന്നതായും പറയുന്നു. ശനിയാഴ്ച വൈകുന്നേരം മുതൽ ഭക്ഷണം ലഭിച്ചിരുന്നില്ലെന്നും വിശന്നിട്ടാണ് ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് പോകാൻ തീരുമാനിച്ചതെന്നും വിദ്യാർഥിനികൾ പറയുന്നു. ഹോസ്റ്റൽ വാർഡൻ ഗുഡി കുമാരി ഉറങ്ങിയ സമയം നോക്കിയാണ് കുട്ടികൾ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത്. ഉറങ്ങിപ്പോയതിനാൽ കുട്ടികൾ പോയത് ശ്രദ്ധിക്കാനായില്ലെന്ന് ഹോസ്റ്റലിന്‍റെ സെക്യൂരിറ്റിയും പറയുന്നു.
വിഷയം അന്വേഷിക്കുകയാണെന്ന് സംഭവത്തിന് ശേഷം ഹോസ്റ്റൽ സന്ദർശിച്ച കസ്തൂർബാ ഗാന്ധി റെസിഡൻഷ്യൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.