ന്യൂഡൽഹി: ശബരിമലയിൽ ആചാര സംരക്ഷണത്തിലൂടെ യുവതി പ്രവേശനം തടയുന്നതിനു വേണ്ടി ആ ർ.എസ്.പി അംഗം എൻ.കെ. പ്രേമചന്ദ്രൻ അവതരിപ്പിച്ച സ്വകാര്യ ബിൽ ലോക്സഭ ചർച്ചചെയ്യില്ല. ഇൗ സമ്മേളനത്തിൽ ചർച്ചെക്കടുക്കേണ്ട സ്വകാര്യ ബില്ലുകൾ നിശ്ചയിക്കാൻ ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിൽ മറ്റു മൂന്നെണ്ണമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ശീതകാല സമ്മേളനത്തിൽ വീണ്ടും നറുക്കെടുപ്പ് നടക്കുമെങ്കിലും, കൂടുതൽ ബില്ലുകൾ അപ്പോഴേക്ക് പരിഗണിക്കേണ്ടിവരുന്നതിനാൽ സാധ്യത വിരളം. ശബരിമലയിലെ ആചാരങ്ങൾ 2018 സെപ്റ്റംബർ ഒന്നു വരെ നിലവിലുണ്ടായിരുന്ന രീതിയിൽ നിലനിർത്താനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയാണ് പ്രേമചന്ദ്രൻ കഴിഞ്ഞ വെള്ളിയാഴ്ച ബിൽ അവതരിപ്പിച്ചത്. ബില്ലിനെക്കുറിച്ച് വിശദീകരിക്കാൻതന്നെ അവസരം ലഭിച്ചിരുന്നില്ല.
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിധിക്കെതിരായ റിവ്യൂ ഹരജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പ്രേമചന്ദ്രൻ സ്വകാര്യ ബിൽ പാർലമെൻറിൽ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.