വനിത ദിനത്തിൽ ചരിത്ര സ്​മാരകങ്ങളിൽ വനിതകൾക്ക്​ സൗജന്യ പ്രവേശനം

ന്യൂഡൽഹി: വനിത ദിനത്തോടനുബന്ധിച്ച്​ രാജ്യത്തെ എല്ലാ ചരിത്ര സ്​മാരകങ്ങളിലും വനിതകൾക്ക്​ സൗജന്യ പ്രവേശനം നൽകും. ഇന്ത്യൻ പുരാവസ്​തു വകുപ്പിൻെറ കീഴില​ുള്ള സ്​മാരകങ്ങളിൽ​ അന്താരാഷ്​ട്ര വനിത ദിനമായ മാർച്ച്​ എട്ടിന്​​ (ഞായറാഴ്​ച) വനിതകൾക്ക്​ സൗജന്യ പ്രവേശനം നൽകുമെന്ന്​ സാംസ്​കാരിക മന്ത്രാലയം ഉത്തരവിറക്കി.

വനിത ദിനത്തിൽ ത​​​െൻറ സമൂഹമാധ്യമ അക്കൗണ്ടുകൾ സ്​ത്രീകളായിരിക്കും കൈകാര്യം ചെയ്യുകയെന്ന പ്രധാന മന്ത്രിയുടെ ​പ്രഖ്യാപനത്തിന്​ പിന്നാലെയാണ്​ സാംസ്​കാരിക മന്ത്രാലയത്തിൻെറ പ്രഖ്യാപനം.

വനിതദിനം ആ​േഘാഷിക്കുന്നതിന്​ മുമ്പുതന്നെ ഇന്ത്യയിൽ സ്​ത്രീകളെ ആരാധിച്ചിരുന്നു. ആദ്യ കാലങ്ങളിൽ വനിതകളെ ദൈവീക സങ്കൽപ്പങ്ങളായാണ്​ കണക്കാക്കിയിരുന്നത്​. സാംസ്​കാരിക വകുപ്പിൻെറ തീരുമാനം മികച്ച തുടക്കമായിരിക്കുമെന്നും​ മന്ത്രി പ്രഹ്​ളാദ്​ പ​ട്ടേൽ പറഞ്ഞു. നേരത്തേ കേന്ദ്രത്തിന്​ കീഴിലുള്ള എല്ലാ ചരിത്ര സ്​മാരകങ്ങളിലും അമ്മമാർക്ക്​ മുലയൂട്ടലിനായി മുറി സൗകര്യമൊരുക്കുമെന്ന്​ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരുന്നു.


Tags:    
News Summary - No Entry Fee For Women At Monuments On Women's Day -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.