ന്യൂഡൽഹി: 1000, 500 അസാധു നോട്ടുകൾ മാറ്റുന്നതിന് ഇനി സമയം നൽകാനാവിെല്ലന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. നോട്ടുകൾ മാറ്റാൻ ഇനിയും അവസരം നൽകിയാൽ അത് കള്ളപ്പണം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട നോട്ടുനിരോധനത്തിന് തിരിച്ചടിയാകുമെന്ന് ധനമന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. 1000, 500 നോട്ടുകൾ മാറ്റിയെടുക്കാൻ മതിയായ സമയം അനുവദിച്ചിരുന്നു.
ജനങ്ങളുടെ പണം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും തക്കതായ കാരണമുണ്ടെങ്കിൽ അസാധു നോട്ടുകൾ മാറ്റിക്കൊടുക്കുന്ന കാര്യം പരിഗണിക്കണമെന്നും കഴിഞ്ഞ നാലിന് കോടതി നിർദേശിച്ചിരുന്നു. അതിനുള്ള പ്രതികരണമായാണ് ധനമന്ത്രാലയം നിലപാട് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.