എടപ്പാടിക്ക് തിരിച്ചടി; തമിഴ്നാട്ടിൽ വിശ്വാസ വോട്ടെടുപ്പിന് സ്റ്റേ

ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് മദ്രാസ് ഹൈകോടതി. കേസിന്‍റെ വിധി വരുന്നതുവരെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്നാണ് ഹൈകോടതി ഉത്തരവ്. അയോഗ്യരാക്കിയ 18 എം.എൽ.എമാരുടെ നിയോജക മണ്ഡലങ്ങളിൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തെരഞ്ഞെടുപ്പ് നടത്തരുതെന്നും ഹൈകോടതി നിർദേശിച്ചിട്ടുണ്ട്. ടി.ടി.വി ദിനകരൻ പക്ഷത്തെ അയോഗ്യരാക്കിയ പതിനെട്ട് എം.എൽ.എമാരും നല്‍കിയ കേസാണ് കോടതി പരിഗണിച്ചത്. ഒക്ടോബർ നാലിനാണ് ഇനി ഈ കേസ് പരിഗണിക്കുക.

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്ക് 18 എം.‍എൽ.എമാരുടെ അഭാവത്തിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കാൻ എളുപ്പമായിരുന്നു. ഈ തന്ത്രമാണ് ഹൈകോടതി ഇടപെട്ട് ഇല്ലാതാക്കിയത്. എടപ്പാടി-പളനിസാമി പക്ഷത്തിന് കനത്ത തിരിച്ചടിയാണ് ഇന്നത്തെ ഹൈകോടതി വിധി.   

ഡി.എം.കെയും പാട്ടാളി മക്കള്‍ കക്ഷിയും നൽകിയ ഹര്‍ജികളും ദിനകരന്‍ പക്ഷത്തെ 18 എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയും ഹൈകോടതിയില്‍ ഇന്നെത്തിയിരുന്നു. പതിനെട്ട് എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സ്പീക്കറുടെ നടപടിയെ വിമര്‍ശിച്ച് ഡി.എം.കെ ഇന്നലെ പ്രമേയവും പാസാക്കിയിരുന്നു.

Tags:    
News Summary - No floor test in Tamil Nadu until further orders, rules HC-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.