മേഘാലയയിൽ ഈ മാസം 16 മുതൽ സൗജന്യ കോവിഡ്​ പരിശോധനയില്ല

ഗുവാഹത്തി: സംസ്ഥാനത്ത് സൗജന്യ കൊറോണ വൈറസ് പരിശോധന സൗകര്യം പിൻവലിക്കാൻ മേഘാലയ സർക്കാർ തീരുമാനിച്ചു. ഒക്ടോബർ 16 മുതൽ മേഘാലയയിലെ ആളുകൾക്ക് കൊറോണ വൈറസ് പരിശോധനക്ക്​ പണം നൽകേണ്ടിവരും. മേഘാലയ ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോങ്​ ആണ്​ ഇക്കാര്യമറിയിച്ചത്.

"മേഘാലയയിലെ സ്ഥിര താമസക്കാർക്കും ബിസിനസ്സ് ആവശ്യങ്ങൾക്കായി സംസ്ഥാനത്തേക്ക് വരുന്നവർക്കും ഇത് ബാധകമാണ്​" ടിൻസോങ്​ പറഞ്ഞു.

ഈ വർഷം ജൂലൈ മുതൽ ടെസ്റ്റിങ്​ കിറ്റുകൾ വാങ്ങുന്നതിനുള്ള സഹായമോ സബ്‌സിഡിയോ നൽകുന്നത്​ ഐ.സി‌.എം‌.ആർ പിൻവലിച്ചിട്ടുണ്ട്​. ഇപ്പോൾ കിറ്റുകൾ വാങ്ങുന്നതിന് എല്ലാ സംസ്ഥാനങ്ങളും പണം നൽകേണ്ടതു​ണ്ട്​.

കേന്ദ്രസർക്കാരിൽ നിന്ന് കൂടുതൽ സഹായങ്ങളൊന്നുമില്ല, ഐ.സി‌.എം‌.ആർ ഇതിനകം ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ മേഘാലയയിൽ 7037 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. ഇതിൽ 2371 പേർ ചികിത്സയിലാണ്​.60 പേർ മരിച്ചു. 4606 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 270 പേർക്കാണ്​ മേഘാലയയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.