മുംബൈ: കോൺഗ്രസില്ലാെത രാജ്യത്ത് സർക്കാർ രൂപീകരണം സാധ്യമാവില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പുണെ പ്രസ് ക്ലബിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് റാവത്തിന്‍റെ പരാമർശം. കോൺഗ്രസില്ലാതെ സർക്കാർ രൂപീകരണം സാധ്യമാവില്ല. ഇന്ത്യയിൽ ആഴത്തിൽ വേരുകളുള്ള ഏറ്റവും വലിയ പാർട്ടി കോൺഗ്രസാണ്. പ്രധാന പ്രതിപക്ഷവും കോൺഗ്രസാണ്. മറ്റെല്ലാവരും പ്രാദേശിക പാർട്ടികൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാണ് തങ്ങളെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ തോറ്റാൽ ലോകത്തിലെ ഏറ്റവും വലിയ പാർട്ടി പ്രതിപക്ഷമാകും. മഹാരാഷ്ട്രയിൽ 105 എം.എൽ.എമാരുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയെന്നും റാവത്ത് ഓർമിപ്പിച്ചു.
നിലവിൽ ഞങ്ങൾ ദാദ്ര, നഗർ ഹവേലി, ഗോവ തെരഞ്ഞെടുപ്പുകൾക്കാണ് പ്രാധാന്യം നൽകുന്നത്. യു.പി തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. യു.പിയിൽ ഞങ്ങൾ ചെറിയ ശക്തിയാണ്. എങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും റാവത്ത് പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി മാധ്യമങ്ങൾക്ക് പാർലമെന്‍റിലെ സെന്‍റർ ഹാളിൽ പ്രവേശനമില്ല. കോവിഡാണ് ഇതിന് കാരണമെന്നാണ് ഭരിക്കുന്ന പാർട്ടി പറയുന്നത്. എന്നാൽ, മാധ്യമങ്ങൾ മന്ത്രിമാരോട് സംസാരിച്ചാൽ പല വിവരങ്ങളും പുറത്താകുമെന്നതിനാലാണ് അവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് പോലും മാധ്യമങ്ങൾക്ക് ഇത്ര നിയന്ത്രണമുണ്ടായിരുന്നില്ല. തങ്ങൾക്ക് താൽപര്യമുള്ള റിപ്പോർട്ടുകൾ മാത്രം മാധ്യമങ്ങളിൽ വന്നാൽ മതിയെന്നാണ് കേന്ദ്രസർക്കാർ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.