ഫോണെടുത്താൽ 'ഹലോ' പറയണ്ട, 'വന്ദേമാതരം' മതി; സർക്കാർ ഉദ്യോഗസ്ഥരോട് മഹാരാഷ്ട്ര സർക്കാർ

മുംബൈ: സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ഫോൺകോളുകൾ സ്വീകരിക്കുമ്പോൾ ഹലോ  പറയുന്നതിന് പകരം 'വന്ദേമാതരം' പറഞ്ഞ് ആളുകളെ അഭിവാദ്യം ചെയ്യണമെന്ന് മഹാരാഷ്ട്ര സർക്കാർ. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രമേയം സർക്കാർ പുറത്തിറക്കിയത്.

സർക്കാർ സ്ഥാപനങ്ങളിൽ തങ്ങളെ കാണാനെത്തുന്നവരിൽ 'വന്ദേമാതരം' അഭിവാദ്യമായി ഉപയോഗിക്കാനുള്ള അവബോധം ഉദ്യോഗസ്ഥർ സൃഷ്ടിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഹലോ എന്നത് പാശ്ചാത്യ സംസ്കാരത്തിന്‍റെ അനുകരണമാണെന്നും അതിന് പ്രത്യേകിച്ച് അർഥങ്ങളൊന്നുമില്ലെന്നും ഉത്തരവിൽ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആഗസ്റ്റിൽ മന്ത്രി സുധീർ മുൻഗന്തിവാറാണ് നിർദേശം ആദ്യമായി മുന്നോട്ട് വച്ചത്. വകുപ്പുകളെല്ലാം ഏറ്റെടുത്തതിന് പിന്നാലെ ഷിൻഡെ ആദ്യം നടത്തിയ പ്രഖ്യാപനവും ഇതാണ്. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ സർക്കാർ ജീവനക്കാർ ഇനി ഹലോ പറയുന്നതിന് പകരം വന്ദേമാതരം ഉപയോഗിച്ച് ആളുകളെ അഭിവാദ്യം ചെയ്യാൻ തീരുമാനിച്ചതായി ബി.ജെ.പി നേതാവ് സുധീർ മുങ്കന്തിവാർ പറഞ്ഞു.

Tags:    
News Summary - No hello, only 'Vande Matram' for calls: Maharashtra government tells officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.