ന്യൂഡൽഹി: അലീഗഢ് മുസ്ലിം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല എന്നിവയുടെ പേരിൽനിന്ന് മുസ്ലിം, ഹിന്ദു വാക്കുകൾ നീക്കം ചെയ്യണമെന്ന് യു.ജി.സി നിയോഗിച്ച സമിതി ശിപാർശ ചെയ്തു. കേന്ദ്ര സർവകലാശാലകൾ പേരുകളിലും മതേതരത്വം സ്വീകരിക്കണമെന്നും ഇത്തരം പേരുകൾ നൽകിയാൽ സർവകലാശാലകളുടെ മതനിരപേക്ഷ സ്വഭാവം പ്രതിഫലിക്കില്ല എന്നും സമിതി ബോധിപ്പിച്ചു.
അലീഗഢ് സർവകലാശാല എന്നും ബനാറസ് സർവകലാശാല എന്നുമാക്കാം. അല്ലെങ്കിൽ അലീഗഢ് മുസ്ലിം സർവകലാശാലക്ക് സ്ഥാപകനായ സര് സയ്യിദ് അഹമ്മദ് ഖാെൻറ പേരു നൽകാം. ബനാറസ് ഹിന്ദു സർവകലാശാലക്കും ഇത്തരം പേരുകൾ നൽകാമെന്നും സമിതി നിർദേശിച്ചു. രാജ്യത്തെ പത്തോളം കേന്ദ്ര സർവകലാശാലകൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയം യു.ജി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം യു.ജി.സി കഴിഞ്ഞ ഏപ്രില്‍ 25ന് ചുമതലപ്പെടുത്തിയ സമിതിയാണ് സർവകലാശാലകളുടെ പേരുകൾ മാറ്റുന്നതടക്കം നിര്‍ദേശങ്ങൾ വെച്ചത്.
അലീഗഢ് മുസ്ലിം സർവകലാശാലയിൽ വൈസ് ചാൻസലറെയും അധ്യാപകരെയും നിയമിക്കുന്ന രീതിയും അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ഇതേ സമിതി യു.ജി.സിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പകരം മറ്റു കേന്ദ്ര സർവകലാശാലകളുടെ നിയമന രീതി പിന്തുടരണമെന്നും അലീഗഢിന് മാത്രം പ്രത്യേക നിയമം തുടരാൻ അനുവദിക്കരുതെന്നും സമിതി യു.ജി.സിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇൗ കേന്ദ്ര സർവകലാശാലകളുടെ പേര് മാറ്റാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. ഇൗ സ്ഥാപനങ്ങൾ വളരെ പഴയതാണ്. ഞാൻ റിപ്പോർട്ട് കണ്ടിട്ടില്ല. സർക്കാർ സമിതിയെ നിയോഗിച്ചത് സർവകലാശാലകളുടെ ഭരണ, വിദ്യാഭ്യാസ, ഗവേഷണ കാര്യങ്ങൾ പരിശോധിക്കാനാണ്. ഇതിനുപുറത്തുള്ള വിഷയങ്ങൾ പരിഗണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്രാസ് ഐ.ഐ.ടി പ്രഫസര്‍ ശ്രീപദ് കര്‍മാല്‍ക്കര്‍, മഹര്‍ഷി ദയാനന്ദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കൈലാഷ് സദാനി, ഗുവാഹതി സര്‍വകലാശാല പ്രഫസര്‍ മസര്‍ ആസിഫ്, ബംഗളൂരു ഐ.ഐ.എം പ്രഫസര്‍ സങ്കര്‍ഷണ്‍ ബാസു തുടങ്ങിയവരാണ് യു.ജി.സി നിയോഗിച്ച സമിതിയിലെ അംഗങ്ങൾ. അലീഗഢ്, ബനാറസ്, പോണ്ടിച്ചേരി, അലഹബാദ്, ഝാര്‍ഖണ്ഡ്, രാജസ്ഥാന്, ജമ്മു, വാര്‍ധ, ത്രിപുര, ഹരി സിങ് ഗൗര്‍, ഹേമവതി നന്ദന് ബഹുഗുണ ഗര്‍വാള്‍ തുടങ്ങിയ കേന്ദ്ര സർവകലാശാലകളിലാണ് സമിതി വിദ്യാഭ്യാസ, ഗവേഷണ, സാമ്പത്തിക, അടിസ്ഥാനസൗകര്യ സംവിധാനങ്ങളിലും മറ്റും അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.