ന്യൂഡല്‍ഹി: യുദ്ധസാഹചര്യമുണ്ടായാൽ പിടിച്ചുനിൽക്കാൻ ഇന്ത്യന്‍ സേനയുടെ പക്കല്‍ ആയുധങ്ങള്‍ പോരെന്ന് കംട്രോളർ-ഒാഡിറ്റര്‍ ജനറല്‍ (സി.എ.ജി). അതിര്‍ത്തിയിലെ സൈനികരെക്കുറിച്ച് അഭിമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും സംഘ്പരിവാറും നിരന്തരം ജനങ്ങളെ ഒാർമിപ്പിക്കുന്നതിനിടയിലാണ് സൈന്യത്തിെൻറ സ്ഥിതി വിവരിക്കുന്ന സി.എ.ജി റിപ്പോർട്ട്.
2013നുശേഷം സൈന്യത്തിെൻറ ആയുധശേഷിയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനുള്ള ഒരുനീക്കവും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായില്ലെന്ന് പാർലമെൻറിൽ വെച്ച റിപ്പോർട്ട് പറഞ്ഞു. ദീര്‍ഘനാള്‍ നീളുന്ന യുദ്ധമുണ്ടായാൽ പ്രതിരോധത്തിന് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് പരിമിതികൾ ഏറെയുണ്ട്. യുദ്ധസജ്ജമാകാന്‍ 152 ഇനം ആയുധങ്ങള്‍ അത്യാവശ്യമാണ്. ഇതില്‍ 55 ഇനം ആയുധങ്ങള്‍ മാത്രമേയുള്ളൂ. ഇതുമായി വെറും 15 ദിവസമേ യുദ്ധമുഖത്ത് പിടിച്ചുനില്‍ക്കാനാവൂ.ആയുധശേഖരത്തില്‍ കുറവുണ്ടെന്നു ചൂണ്ടിക്കാട്ടി രണ്ടാമത്തെ സി.എ.ജി റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. ഓർഡനന്‍സ് ഫാക്ടറി ബോര്‍ഡാണ് (ഒ.എഫ്.ബി) സൈന്യത്തിന് ആവശ്യമായ ആയുധങ്ങളുടെ 90 ശതമാനവും വാങ്ങുന്നത്. ആവശ്യമായ ആയുധങ്ങളുടെ പട്ടിക സൈന്യം 2009ല്‍ സമര്‍പ്പിച്ചതാണ്.
ഉറി സൈനിക ക്യാമ്പില്‍ നടന്ന ഭീകരാക്രമണം ചെറുക്കാൻ വൻതോതിൽ ആയുധങ്ങൾ സൈന്യം ഉപയോഗിച്ചു. ഇതിനുശേഷം ആയുധശേഖരത്തിലുണ്ടായ കുറവ് പരിഹരിക്കാന്‍ നടപടിയുണ്ടായില്ലെന്നും സി.എ.ജി ചൂണ്ടിക്കാട്ടി. ആയുധ ദൗര്‍ലഭ്യം ഭാവിയില്‍ സൈന്യത്തെ വലിയ പ്രതിസന്ധിയിലാക്കുമെന്നാണ് സി.എ.ജിയുടെ മുന്നറിയിപ്പ്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ കോടികൾ മുടക്കി വ്യോമയാന നിരീക്ഷണത്തിന് പ്രത്യേക ബലൂണ്‍ ഇറക്കുമതി ചെയ്തതിനെ റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിച്ചു. ഈ ഇടപാടില്‍ ഒരു യുക്തിയുമില്ലെന്നാണ് വിമർശനം. പിന്നീട് 49.50 കോടി മുടക്കിയിട്ടും ഈ പദ്ധതി ലക്ഷ്യംകണ്ടില്ല.
അതേസമയം, മതിയായ ആയുധശേഖരമില്ലെന്ന സി.എ.ജി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ഒരുമാസത്തിനകം കുറവ് പരിഹരിക്കുമെന്ന വിശദീകരണവുമായി സർക്കാർ രംഗത്തു വന്നിട്ടുണ്ട്. അടുത്തമാസം ആദ്യം മുതല്‍ ടാങ്കുകള്‍ ഉൾപ്പെടെയുള്ള യുദ്ധസാമഗ്രികള്‍ വിതരണം ചെയ്യും. അടുത്ത വര്‍ഷം അവസാനത്തോടെ 40 ദിവസം യുദ്ധമുഖത്ത് നിലയുറപ്പിക്കാന്തക്ക വിധത്തില്‍ സൈന്യത്തെ സജ്ജമാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
‘നാവികസേനയുടെ വലിയ അപകടങ്ങൾക്ക് കാരണം അലംഭാവം’
കടുത്ത അലംഭാവമാണ് ഇന്ത്യന്‍ നാവിക സേനയിലെ വലിയ അപകടങ്ങള്‍ക്കു വഴിവെച്ചതെന്ന് സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 20 നാവികരുടെ മരണത്തിനിടയാക്കിയ മുങ്ങിക്കപ്പല്‍ അപകടങ്ങള്‍ ഉൾപ്പെടെയുള്ളവ റിപ്പോര്‍ട്ടില്‍ വിവരിച്ചു. പൊട്ടിത്തെറിക്കുശേഷം മുങ്ങിയാണ് ഐ.എൻ.എസ് ‘സിന്ധു രക്ഷകി’ല്‍ 18 നാവികർ മരിച്ചത്. തീപിടിത്തത്തിലാണ് ഐ.എൻ.എസ് ‘സിന്ധു രത്ന’യില്‍ രണ്ടു നാവികര്‍ കൊല്ലപ്പെട്ടത്. ‘സിന്ധു രക്ഷകി’െൻറ പ്രവര്‍ത്തനസംവിധാനം ഒരു തരത്തിലും ന്യായീകരിക്കാവുന്ന തരത്തിലല്ലായിരുന്നെന്നാണ് സി.എ.ജി അഭിപ്രായപ്പെട്ടത്. കാലപ്പഴക്കംചെന്ന ആയുധ സംവിധാനങ്ങളുമായാണ് സിന്ധു രക്ഷക് സഞ്ചരിച്ചിരുന്നത്. 2007 മുതല്‍ 2016 വരെയുള്ള കാലത്ത് 38 യുദ്ധക്കപ്പലുകള്‍ അപകടത്തില്‍പെട്ടിട്ടുണ്ട്. ഇതുവരെ സുരക്ഷക്കായി നാവികസേന ഒന്നുംതന്നെ ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.