ചെന്നൈ: മദ്രാസ് ഐ.ഐ.ടി ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർഥി ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സ ംഭവത്തിൽ ആഭ്യന്തര അന്വേഷണമില്ലെന്ന് ഐ.ഐ.ടി അധികൃതർ. വിദ്യാർഥികളുമായി നടത്തിയ ചർച്ചയിലാണ് ഐ.ഐ.ടി ഡയറക്ടർ നിലപാ ട് അറിയിച്ചത്. ഇതേത്തുടർന്ന് സമരം വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിലാണ് വിദ്യാർഥികൾ.
പൊലീസ് അന്വേഷണം നടക ്കുകയാണെന്നും അതിനാൽ ആഭ്യന്തര അന്വേഷണം ആവശ്യമില്ലെന്നുമാണ് അധികൃതർ നിലപാടെടുത്തത്. നിലവിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.
ഫാത്തിമയുടെ മരണത്തിൽ ആഭ്യന്തര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാർഥി കൂട്ടായ്മയായ ചിന്ത ബാർ ഐ.ഐ.ടിയിൽ റിലേ നിരാഹാര സമരം ആരംഭിച്ചിരുന്നു. ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്നും ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിക്കുന്നത് പരിഗണിക്കാമെന്നും അധികൃതർ അറിയിച്ചതോടെയാണ് ഇവർ സമരം നിർത്തിയത്. സമരത്തിന് വിവിധ രാഷ്ട്രീയ കക്ഷികൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കുമെന്ന വാഗ്ദാനത്തിൽ നിന്ന് ഐ.ഐ.ടി പിന്മാറിയതോടെ സമരം വീണ്ടും തുടങ്ങാനുള്ള നീക്കത്തിലാണ് വിദ്യാർഥികൾ.
നവംബർ ഒമ്പതിനാണ് മദ്രാസ് ഐ.ഐ.ടി ഹ്യുമാമിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിൽ ഒന്നാം വർഷ വിദ്യാർഥിനിയായ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകനായ സുദർശൻ പത്മനാഭനാണ് തന്‍റെ മരണത്തിന് കാരണമെന്നുള്ള ഫാത്തിമയുടെ കുറിപ്പുകൾ ലഭിച്ചിരുന്നു. വിഷയം പാർലമെന്‍റിലും ഉന്നയിക്കപ്പെട്ടതോടെ ദേശീയ ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.