പുനെ: െഎ.ടി രംഗത്ത് ജോലി സ്ഥിരതയില്ലെന്ന് ആരോപിച്ച് യുവ സോഫ്റ്റ്വെയർ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശി ഗോപീകൃഷ്ണ ദുർഗപ്രസാദ് (25) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.
പുനെ വിമാൻ നഗറിലെ ഹോട്ടലിലായിരുന്നു ഗോപീകൃഷ്ണ താമസിച്ചിരുന്നത്. ഹോട്ടലിെൻറ ടെറസിൽ നിന്ന് താഴേക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ ഇടതുകൈയിൽ 25 മുറിവുകളുണ്ടായിരുന്നു. ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് ടെറസ്സിൽ നിന്ന് താഴേക്ക് ചാടിയതെന്ന് െപാലീസ് പറഞ്ഞു. ഹോട്ടൽ മാനേജരാണ് സംഭവം െപാലീസിനെ അറിയിച്ചത്.
ഗോപീകൃഷ്ണയുടെ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇംഗ്ലീഷിലെഴുതിയ ആത്മഹത്യാ കുറിപ്പിൽ െഎ.ടി മേഖലയിൽ ജോലി സുരക്ഷയില്ലെന്നും തെൻറ കുടുംബത്തെ കുറിച്ച് വേവലാതിയുണ്ടെന്നും വ്യക്തമാക്കുന്നു.
മുൻപ് ഡൽഹിയിലും ഹൈദരാബാദിലും ജോലി ചെയ്തിരുന്ന ഗോപീകൃഷ്ണ പുനെയിൽ ജോലിക്ക് ചേർന്നിട്ട് മൂന്ന് ദിവസം ആകുന്നതേയുള്ളൂ. വിമാൻ നഗറിലെ ഹോട്ടലിൽ കമ്പനി തന്നെ താമസവും ഒരുക്കിയിരുന്നു. സാസോൺ ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.