ബിൽക്കിസ് ബാനു കേസിലെ പ്രതികളെ അഭിനന്ദിക്കുന്നത് ന്യായീകരിക്കാനാവില്ല ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: ബിൽക്കിസ് ബാനു കേസിലെ പ്രതികളെ അഭിനന്ദിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. നിയമസഭയിലാണ് ഫഡ്നാവിസ് നിലപാട് വ്യക്തമാക്കിയത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ മോചിപ്പിച്ചത്. എന്നാൽ, ഒരു കുറ്റകൃത്യത്തിൽ കുറ്റാരോപിതരായവരെ അഭിനന്ദിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫഡ്നാവിസ് പറഞ്ഞു.

ബാന്ദ്രയിൽ 35കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ചർച്ച ​ചെയ്യുന്നതിനിടെയാണ് ബിൽക്കിസ് ബാനു കേസ് മഹാരാഷ്ട്ര ലെജി​സ്ലേറ്റീവ് കൗൺസിലിൽ ഉയർന്നു വന്നത്. എന്നാൽ, മഹാരാഷ്ട്ര നിയമനിർമ്മാണ സഭയിൽ ബിൽക്കിസ് ബാനു കേസ് ഉയർത്തേണ്ട കാര്യമില്ലെന്ന് ഫഡ്നാവിസ് പറഞ്ഞു.

20 വർഷത്തിന് ശേഷമാണ് പ്രതികളെ സ്വതന്ത്ര്യരാക്കിയത്. ഇതിൽ 14 വർഷവും പ്രതികൾ ജയിലിലായിരുന്നു. സുപ്രീംകോടതി ഉത്തരവിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. പക്ഷേ കേസിലെ പ്രതികളെ അഭിനന്ദിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫഡ്നാവിസ് പറഞ്ഞു.

ആഗസ്റ്റ് 15നാണ് ബിൽക്കിസ് ബാനു കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. ബിൽക്കിസ് ബാനുവിന്റെ ഏഴ് കുടുംബാംഗങ്ങളെ പ്രതികൾ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.

Tags:    
News Summary - No Justification: Devendra Fadnavis On Bilkis Bano Convicts' Felicitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.