ന്യൂഡൽഹി: ഇന്ന് മുതൽ എയർടെൽ നെറ്റ്വർക്കിൽനിന്ന് ഏത് നെറ്റ്വർക്കിലേക്കും പരിധിയില്ലാതെ കാൾ ചെയ്യാം. അൺ ലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകളിൽ നടപ്പാക്കിയിരുന്ന ഫെയർ യൂസേജ് പോളിസി (എഫ്.യു.പി) എയർടെൽ പിൻവലിച്ചു. നേരത്തെ 28 ദിവസത്തെ അൺലിമിറ്റഡ് പ്ലാനുകളിൽ മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കാൾ പരിധി 1000 മിനിറ്റായും 84 ദിവസത്തെ പ്ലാനുകളിൽ 3000 മിനിറ്റായും ഒരു വർഷത്തെ പ്ലാനുകളിൽ12,000 മിനിറ്റായും നിജപ്പെടുത്തിയിരുന്നു. ഈ പരിധിയാണ് എയർടെൽ പിൻവലിച്ചത്.
പുതിയ വരിക്കാരെ ലക്ഷ്യമിട്ട് 28 ദിവസത്തെ കാലാവധിയുള്ള 219, 449 രൂപയുടെ അൺലിമിറ്റഡ് പ്രീപെയ്ഡ് ഓഫറുകളും എയർടെൽ പ്രഖ്യാപിച്ചു. എല്ലാ പ്ലാനുകളിലും പുതിയ ഓഫർ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. 229 രൂപയുടെ പ്ലാനിൽ പ്രതിദിനം ഒരു ജി.ബി നെറ്റും പരിധിയില്ലാതെ കോളും ലഭിക്കും. പ്രതിദിനം 100 എസ്.എം.എസും സൗജന്യമാണ്. 449 രൂപയുടെ പ്ലാനിൽ 56 ദിവസമാണ് കാലാവധി. സൗജ്യ കാളുകൾക്കൊപ്പം പ്രതിദിനം രണ്ടു ജി.ബി നെറ്റും 90 എസ്.എം.എസും സൗജന്യമാണ്.
അതേസമയം, സർക്കാർ കണക്കുകൾ പ്രകാരം ഭാരതി എയർടെൽ ലൈസൻസ് ഫീസ് ഇനത്തിലും സ്പെകട്രം യൂസേജ് ചാർജിനത്തിലും 35,586 കോടി രൂപ കുടിശ്ശികയുണ്ട്. ഇത് ഉടൻ അടക്കണമെന്നാവശ്യപ്പെട്ട് കമ്പനിക്ക് കേന്ദ്ര ടെലികോം മന്ത്രാലയം നോട്ടിസ് നൽകിയിരിക്കുകയാണ്. ഇതിനെതിരെ കമ്പനി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.