ന്യൂഡൽഹി: മതത്തിന്‍റെ പേരിൽ ഇരകളാക്കപ്പെടുന്നവരോട് ചരിത്രകാരന്മാർക്ക് പ്രഫഷനൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സമീപനം ആവശ്യമാണെന്ന് പ്രശസ്ത ചരിത്രകാരി റോമില ഥാപ്പർ പറഞ്ഞു. ലവ് ജിഹാദ് എന്ന ഒന്നില്ലെന്നും പണ്ട് വിവാഹങ്ങൾ സാമൂഹിക ബന്ധം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു എന്നും അവർ അവകാശപ്പെട്ടു. "ഞങ്ങളുടെ ചരിത്രം, നിങ്ങളുടെ ചരിത്രം, ആരുടെ ചരിത്രം?" എന്ന വിഷയത്തിൽ ശനിയാഴ്ച ഇന്ത്യാ ഇന്റർനാഷനൽ സെന്ററിൽ വാർഷിക പ്രഭാഷണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
1817ൽ ഈ രാജ്യത്തിന്റെ ആദ്യത്തെ ആധുനിക ചരിത്രം രചിച്ച ബ്രിട്ടീഷ് ചരിത്രകാരനായ ജെയിംസ് മിൽ, ഇന്ത്യൻ ചരിത്രം ഹിന്ദുവും മുസ്ലിമും എന്ന രണ്ട് രാഷ്ട്രങ്ങളുടേതാണെന്ന് വാദിച്ചു -അവർ പറഞ്ഞു. "മതേതര, ജനാധിപത്യ ദേശീയത സ്വാതന്ത്ര്യത്തിനായുള്ള ഏക പ്രസ്ഥാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മുസ്ലീം, ഹിന്ദു എന്നീ രണ്ട് മത ദേശീയതകൾ അവർക്കിടയിൽ രാഷ്ട്രത്തെ വിഭജിച്ച കാലം ഉണ്ടായിരുന്നു. ഒരു വിഭാഗം മുസ്ലിംകൾ പാകിസ്താനിൽ കലാശിച്ചു. ഒരു വിഭാഗം ഹിന്ദുക്കൾ ഒരു ഹിന്ദു രാഷ്ട്രത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. കൊളോണിയൽ പ്രൊജക്ഷൻ വിജയിക്കുകയാണ്" -അവർ അവകാശപ്പെട്ടു.
“മുഗൾ രാജകുടുംബം ഉയർന്ന പദവിയുള്ള രജപുത്ര രാജകുടുംബങ്ങളെ വിവാഹം കഴിച്ചു. ജാതി വ്യത്യാസം ഇല്ലാത്ത മുസ്ലിംകളെ ‘മ്ലേച്ചർ’ ആയിട്ടാണ് സവർണ ഹിന്ദുക്കൾ കണക്കാക്കിയിരുന്നത്. 'മ്ലേച്ച' കുടുംബത്തിലേക്ക് വിവാഹം കഴിക്കുന്നതിൽ രജപുത്ര ഭരണകുടുംബങ്ങൾക്ക് അഭിമാനം നഷ്ടപ്പെട്ടോ?. ഇല്ല എന്നാണ് ചരിത്രം പറയുന്നത്. മാത്രമല്ല, അവർ അത് അഭിമാനമായി കണ്ടു.
അക്കാലത്ത് തീർച്ചയായും ‘ലവ് ജിഹാദ്’ ഇല്ലായിരുന്നു. അക്കാലത്തെ ഓർമ്മക്കുറിപ്പുകളും ആത്മകഥകളും നിർബന്ധിത വിവാഹങ്ങളാണെന്ന് സൂചിപ്പിക്കുന്നില്ല. കാരണം ഇരുവശത്തുമുള്ള സാമൂഹികത ഇൗ വിവാഹങ്ങളെ പ്രശംസിച്ചിരുന്നു ” -ഥാപ്പർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.